06:52pm 12 November 2026
NEWS
ലോഞ്ചിൻസ് ഹതാബ് ഖത്തർ ഇക്വസ്ട്രിയൻ ടൂർ: പത്താം റൗണ്ട് മത്സരങ്ങൾ ഇന്ന് നടക്കും
11/04/2026  12:22 PM IST
nila
ലോഞ്ചിൻസ് ഹതാബ് ഖത്തർ ഇക്വസ്ട്രിയൻ ടൂർ: പത്താം റൗണ്ട് മത്സരങ്ങൾ ഇന്ന് നടക്കും

ദോഹ: ഖത്തർ ഇക്വസ്ട്രിയൻ ഫെഡറേഷൻ മെയിൻ അരീനയിൽ നടന്ന പത്താമത് ലോഞ്ചിൻസ് ഹതാബ് ഖത്തർ ഇക്വസ്ട്രിയൻ ടൂറിലെ 'ഫ്യൂച്ചർ ഇക്വസ്ട്രിയൻസ്' (Future Equestrians) വിജയികൾക്ക് ഖത്തർ മ്യൂസിയം ബോർഡ് ഓഫ് ട്രസ്റ്റീ ചെയർപേഴ്സൺ ഷെയ്ഖ അൽ മയാസ്സ ബിന്ത് ഹമദ് ബിൻ ഖലീഫ അൽ താനി പുരസ്കാരങ്ങൾ സമ്മാനിച്ചു. ടൂർണമെന്റിന്റെ ഒമ്പതാം പതിപ്പിലെ പത്താം റൗണ്ട് മത്സരങ്ങളാണ് വെള്ളിയാഴ്ച നടന്നത്.പത്താം റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച നടക്കുന്ന ഡയമണ്ട് ടൂർ (150 സെ.മീ), ബ്രോൺസ് ടൂർ (120 സെ.മീ), ഫ്യൂച്ചർ ഇക്വസ്ട്രിയൻസ് (90 സെ.മീ) എന്നിവയോടെ സമാപിക്കും. ഖത്തർ ഇക്വസ്ട്രിയൻ ഫെഡറേഷനും ഖത്തർ ഫൗണ്ടേഷൻ അംഗമായ അൽ ഷഖബും സംയുക്തമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img