NEWS
ദീർഘകാല ഖത്തർ പ്രവാസിയും സിവിയം ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സി.വി. മുഹമ്മദലി നിര്യാതനായി
16/07/2026 07:01 PM IST
nila

ദോഹ: ദീർഘകാല ഖത്തർ പ്രവാസിയും സിവിയം ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സി.വി. മുഹമ്മദലി (70) ദോഹയിൽ നിര്യാതനായി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മൂക്കുതല സ്വദേശിയാണ്. മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ (മെജസ്റ്റിക് മലപ്പുറം) ഉപദേശക സമിതി അംഗമായ അദ്ദേഹം പ്രവാസ ലോകത്തെ സജീവ സാന്നിധ്യമാണ്. വർഷങ്ങളോളം ഖത്തർ നാഷണൽ ബാങ്കിൽ (ക്യു.എൻ.ബി) സേവനമനുഷ്ഠിച്ച അദ്ദേഹം, ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ച ശേഷം ബിസിനസ് മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു.
ഇന്ത്യൻ സ്പോർട്സ് സെന്റർ മുൻ ജനറൽ സെക്രട്ടറിയും മജസ്റ്റിക് മലപ്പുറം പ്രസിഡന്റുമായ നിഹാദ് അലി മകനാണ്. മറ്റു മക്കൾ: നബീൽ, ജസീന, നജ് ല. മൃതദേഹം ദോഹയിലെ അൽ മീസൈമിർ മസ്ജിദ് ഖബർസ്ഥാനിൽ വ്യാഴാഴ്ച ഇഷാ നമസ്കാരത്തിന് ശേഷം ഖബറടക്കും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











