NEWS
ദീർഘകാല പ്രവാസി സിറാജ് ബാബു ചീരായി ദോഹയിൽ അന്തരിച്ചു
11/04/2026 11:48 AM IST
nila

ദോഹ: ടി വി എ ഖത്തർ ഫൗണ്ടേഷൻ സ്ഥാപകാംഗവും നിലവിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സിറാജ് ബാബു ചീരായി (60) അന്തരിച്ചു. വെള്ളിയാഴ്ച ഖത്തറിൽ വെച്ചായിരുന്നു അന്ത്യം. ഏറെ കാലമായി ഖത്തറിൽ പ്രവാസിയായിരുന്ന അദ്ദേഹം സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
മാതാപിതാക്കൾ: പരേതനായ ഖാതിം, പരേതയായ ആയിഷ.
ഭാര്യ: റോഷ്‌ന,
മക്കൾ: സഹൽ സിറാജ്, ആദിൽ സിറാജ്, മിഷാൽ സിറാജ്, സഹ് വ സിറാജ്.
മരുമക്കൾ: ശരീഫ മൊയ്‌ദീൻ, സുലൈഖ നജ്ല.സഹോദരങ്ങൾ: റഫീഖ് ചീരായി, ഇഖ്‌ബാൽ ചീരായി, ഷബീർ ചീരായി, ഹസീന ചീരായി, ലൈല ചീരായി, സബിത ചീരായി, സറീന ചീരായി.ഖബറടക്കം ശനിയാഴ്ച (11-04-2026) അസർ നമസ്കാരത്തിന് ശേഷം ഖത്തർ അബൂഹമൂർ ഖബർസ്ഥാനിൽ നടക്കും. സിറാജ് ബാബുവിന്റെ നിര്യാണത്തിൽ TWA ഖത്തർ അനുശോചനം രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











