02:07pm 12 November 2026
NEWS
ദീർഘകാല പ്രവാസി പി. വി അബ്ദുസ്സലാം ദോഹയിൽ മരണപ്പെട്ടു
12/11/2026  12:02 PM IST
nila
ദീർഘകാല പ്രവാസി പി. വി അബ്ദുസ്സലാം ദോഹയിൽ മരണപ്പെട്ടു

 


ദോഹ : ഖത്തറിലെ  ദീർഘകാല പ്രവാസിയും  ആഭ്യന്തര മന്ത്രാലയ ഉദോഗസ്ഥനുമായിരുന്നു  പി. വി അബ്ദുസ്സലാം (67) ദോഹയിൽ നിര്യതനായി . കുറച്ചു  മാസമായി അസുഖത്തെ തുടർന്ന് ഖത്തർ  ഹമദ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു . സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി ഖത്തർ സജീവ പ്രവർത്തകനാണ് . ഭാര്യ : ഡോ : സുബൈദ സലാം  ( റിട്ട . അസിസ്റ്റന്റ്  പ്രൊഫസ്സർ , കോഴിക്കോട് ഹോമിയോ  മെഡിക്കൽ കോളേജ്). മക്കൾ . ആരിഫ് അബ്ദുസ്സലാം ( ഹമദ് ഹോസ്പിറ്റൽ ഖത്തർ ), ഡോ . ആബിദ, അഫീഫ , ആയിഷ. മരുമക്കൾ : അഫ്സൽ കുറ്റിയാടി , നസീം മലപ്പുറം , ഫൈറൂസ  മലപ്പുറം . സഹോദരങ്ങൾ : ജി .ഐ ഒ മുൻസംസ്ഥാന പ്രസിഡന്റ് പി.വി  റെഹ്മാബി . ഗായകൻ ജാബിർ സുലൈം ( ഇഖ്‌റ ആശുപത്രി കോഴിക്കോട് ) . നടപടികൾ പൂർത്തിയാക്കി  മൃദതേഹം  ഇന്ന്  ( വ്യാഴം ) മഗ്‌രിബ്  നമസ്‌കാരത്തിന് ശേഷം അബൂഹമൂർ  ഖൽബർസ്ഥാനിൽ   ഖബറടക്കുമെന്ന്  ബന്ധുക്കൾ  അറിയിച്ചു .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img