09:08pm 11 November 2026
NEWS
ദീർഘകാല പ്രവാസി പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു
20/06/2026  07:36 AM IST
nila
ദീർഘകാല പ്രവാസി പൊന്നാനി സ്വദേശി ഖത്തറിൽ അന്തരിച്ചു

 


ദോഹ: ദീർഘകാലമായി ഖത്തർ പ്രവാസിയായ മലപ്പുറം പൊന്നാനി വെളിയങ്കോട് സ്വദേശി മാമ്പ്രയിൽ കേശവന്റെ മകൻ ശ്രീനിവാസൻ മാമ്പ്ര (59) ദോഹയിൽ അന്തരിച്ചു. 1989 മുതൽ ഖത്തറിലുള്ള അദ്ദേഹം ദോഹയിലെ 'അൽ യൂസുഫ് ട്രേഡിംഗ് ആൻഡ് കോൺട്രാക്റ്റിംഗ്' കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായി ജോലിചെയ്തുവരികയായിരുന്നു.സംസ്കൃതി ഖത്തറിന്റെ റയ്യാൻ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്.​ഷൈലയാണ് ഭാര്യ. രുദ്രൻ, ഭദ്ര എന്നിവർ മക്കളാണ്. സുരേഷ്, ഭാസ്കരൻ, പ്രദീപ് എന്നിവർ സഹോദരങ്ങളാണ്.വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img