NEWS
ലണ്ടനിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ യാത്രാവിമാനം തകർന്നു വീണു
14/07/2025 06:39 AM IST
nila

ലണ്ടനിൽ യാത്രാവിമാനം തകർന്നുവീണു. ലണ്ടനിലെ സൗതെൻഡ് വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന യാത്രാ വിമാനമാണ് തകർന്നുവീണത്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് (ഇന്ത്യൻസമയം രാത്രി എട്ടര) വിമാനം തകർന്നുവീണത്. നെതർലൻഡ്സിലെ ലെലിസ്റ്റഡിലേക്ക് പോകുന്ന വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം കത്തിയെരിയുകയായിരുന്നു. വിമാനത്തിലെ .യാത്രക്കാരെ സംബന്ധിച്ച വിവരങ്ങൾ ഇനിയും ലഭ്യമല്ല.
ബീച്ച് ബി200 മോഡൽ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 12 മീറ്റർ നീളമുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് എസെക്സ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു. അപകടത്തിന് പിന്നാലെ സൗതെൻഡ് വിമാനത്താവളം താത്ക്കാലികമായി അടച്ചു. അപകടസ്ഥലത്തിനടത്തുള്ള റോക്ഫഡ് ഹൺഡ്രഡ് ഗോൾഫ് ക്ലബ്, വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ് എന്നിവ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











