10:49pm 22 September 2026
NEWS
ലോക കേരളസഭ ഇനി ഇല്ല! ആറാം എഡിഷന് സർക്കാർ പണം മാറ്റിവെച്ചില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്
21/09/2026  01:09 PM IST
nila
ലോക കേരളസഭ ഇനി ഇല്ല! ആറാം എഡിഷന് സർക്കാർ പണം മാറ്റിവെച്ചില്ല; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ലോക കേരളസഭയുടെ തുടർസംഘാടനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി സർക്കാർ. ലോക കേരളസഭ തുടരേണ്ടതില്ലെന്നത് യു.ഡി.എഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടത്തിയ രീതിയിൽ ലോക കേരളസഭയുടെ ആറാമത് എഡിഷൻ സംഘടിപ്പിക്കാൻ നിലവിൽ സർക്കാരിന് പദ്ധതിയില്ല. ഇതിനായി ബജറ്റിൽ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

അതേസമയം, ലോക കേരളസഭ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ചിട്ടില്ല. സെക്രട്ടേറിയറ്റിന് നിലവിൽ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾക്കാണ് സർക്കാർ തുക അനുവദിച്ചിട്ടുള്ളത്.

നോർക്ക വഴി സംഘടിപ്പിക്കുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്കും നിലവിൽ സർക്കാർ ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാൽ ഇത് ലോക കേരളസഭയുടെ പുതിയ എഡിഷൻ സംഘടിപ്പിക്കുന്നതിനുള്ള ധനവിനിയോഗമായി കാണാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി.

പ്രവാസി ക്ഷേമ പദ്ധതികൾക്ക് സർക്കാർ ഇപ്പോഴും പ്രഥമ പരിഗണനയാണ് നൽകുന്നത്. പ്രവാസികൾക്കായി പ്രഖ്യാപിച്ച ക്ഷേമ നിർദേശങ്ങൾ പ്രാവർത്തികമാക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കായാണ് നിലവിൽ തുക അനുവദിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img