04:53pm 10 August 2026
NEWS
സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ
09/08/2026  12:57 PM IST
nila
സ്വാതന്ത്ര്യദിന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നിർദേശം നൽകിയിട്ടില്ലെന്ന് ലോക് ഭവൻ വ്യക്തമാക്കി. വന്ദേമാതരം പൂർണമായി ചൊല്ലാൻ തീരുമാനിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും വ്യവസായ മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ലോക് ഭവന്റെ നിർദേശപ്രകാരമാണ് സർക്കുലർ ഇറക്കിയതെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിശദീകരണം. ഇതോടെയാണ് വിഷയത്തിൽ ആശയക്കുഴപ്പം ശക്തമായത്.

എന്നാൽ ജില്ലകളിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംബന്ധിച്ച് പ്രോട്ടോക്കോൾ വിഭാഗം പുറത്തിറക്കിയ സർക്കുലറിൽ വന്ദേമാതരം ആലപിക്കുന്നതിനെക്കുറിച്ച് പരാമർശമില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ദേശീയഗാനം സംബന്ധിച്ച നിർദേശം മാത്രമാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നത്.  നേരത്തെ വിഡി സതീശൻ സർക്കാരിൻ്റെ സത്യാപ്രതിജ്ഞാ ചടങ്ങിൽ ലോക് ഭവൻ നിർദേശ പ്രകാരം വന്ദേമാതരം മുഴുവൻ പാടിയത് വിവാദമായിരുന്നു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img