
ഫിഷറീസ് മന്ത്രി അഡ്വ വി ഇ അബ്ദുൾ ഗഫൂർ രണ്ടാമത് അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസ് ആൻഡ് എക്സ്പോ 2027ന്റെ ലോഗോ പ്രകാശനം ചെയ്യുന്നു.
കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (KUFOS) സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഫിഷറീസ് കോൺഗ്രസ്സ് & എക്സ്പോ 2027- ന്റെ ലോഗോയും ബ്രോഷറും, സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ വി. എ. അബ്ദുൾ ഗഫൂർ 2026 ജൂലൈ 13-ന് രാവിലെ 10.00 മണിക്ക് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (KUFOS)-ൽ വച്ച് ഔദ്യോഗികമായി പ്രകാശനം ചെയ്തു.
കുഫോസിലെ ഫാക്കൽറ്റി ഓഫ് ഫിഷറീസ് സയൻസ് - ഉം, കോളേജ് ഓഫ് ഫിഷറീസ് പനങ്ങാട് അലുമ്നി അസോസിയേഷനും (COFPAA ), സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ ഔദ്യോഗിക പ്രചാരണ പരിപാടികൾക്ക് ഇതോടെ തുടക്കമായി.
മത്സ്യബന്ധന-അക്വാകൾച്ചർ മേഖലകളിലെ ഏറ്റവും പുതിയ ഗവേഷണ പുരോഗതികൾ, നൂതന സാങ്കേതികവിദ്യകൾ, സുസ്ഥിര വികസന ആശയങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, ഗവേഷകർ, അധ്യാപകർ, വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ധർ, മത്സ്യമേഖലയിലെ പ്രൊഫഷണലുകൾ, കർഷകർ എന്നിവർ പങ്കെടുക്കുന്ന അഭിമാനകരമായ ഒരു അന്താരാഷ്ട്ര വേദിയായിരിക്കും ഈ കോൺഗ്രസും എക്സ്പോയും.
ചടങ്ങിൽ തൃപ്പുണിത്തുറ MLA അഡ്വക്കേറ്റ് ദീപക് ജോയ്, കുഫോസ് വൈസ് ചാൻസലർ ഡോ. എ ബിജു കുമാർ, രജിസ്ട്രാർ Dr. K. ദിനേശ് , Dr. ജിജോ ഇട്ടൂപ്പ് , Dr. ഷൈല ജി, Dr. രതീഷ് കുമാർ ആർ എന്നിവർ പങ്കെടുത്തു.
Photo Courtesy - Google








