
ദോഹ: റമദാൻ മാസത്തിൽ പ്രാദേശിക പച്ചക്കറികളുടെയും കാർഷിക ഉത്പന്നങ്ങളുടെയും വൻശേഖരം വിപണിയിൽ ലഭ്യമാകുമെന്ന് ഖത്തറിലെ പ്രമുഖ കർഷകരും നിക്ഷേപകരും ഉറപ്പുനൽകുന്നു. വിളവെടുപ്പിന്റെ ഏറ്റവും സജീവമായ സമയത്താണ് ഇത്തവണ റമദാൻ വരുന്നത് എന്നത് വിപണിയിലെ ഉത്പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കാൻ സഹായിക്കും.പ്രമുഖ കാർഷിക കമ്പനിയായ 'അഗ്രിക്കോ' (Agrico) തങ്ങളുടെ വാർഷിക ഉത്പാദനം 3,000 ടണ്ണിൽ നിന്ന് 5,000 ടണ്ണായി ഉയർത്തി. 75-ലധികം വ്യത്യസ്ത ഇനം വിളകൾ ഇവർ വിപണിയിലെത്തിക്കുന്നത്.ഹൈഡ്രോപോണിക്സ്, ഗ്രീൻഹൗസ് കൃഷി രീതികൾ വഴി കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ച് ഗുണമേന്മയുള്ള പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നത്.പച്ചക്കറികൾക്ക് പുറമെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി 'റാസ് മത്ബഖ്' അക്വാട്ടിക് റിസർച്ച് സെന്ററുമായി സഹകരിച്ച് ഹമൂർ, സാഫി തുടങ്ങിയ പ്രാദേശിക മത്സ്യങ്ങളുടെ ഉത്പാദനവും സജീവമാണ്.മുൻകൂട്ടിയുള്ള ആസൂത്രണം വഴി റമദാനിൽ വർദ്ധിച്ചുവരുന്ന ആവശ്യം (Demand) പരിഹരിക്കാനും വിലക്കയറ്റം തടയാനും സാധിക്കുമെന്ന് കർഷകർ പ്രത്യാശ പ്രകടിപ്പിച്ചു.ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി ഭക്ഷ്യസുരക്ഷയിൽ സ്വയംപര്യാപ്തത നേടാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾക്ക് ഈ മുന്നേറ്റം കരുത്തുപകരുന്നു.











