NEWS
പ്രാദേശിക ഈത്തപ്പഴ മേള ജൂലൈ 24 മുതൽ ആഗസ്റ്റ് 7വരെ സൂഖ് വാഖിഫിൽ
21/07/2025 11:49 AM IST
nila

ദോഹ: പ്രാദേശിക ഈത്തപ്പഴ മേളയ്ക്ക്
ജൂലൈ 24 ന് തുടക്കമാകും.
സൂഖ് വാഖിഫിലെ ഈസ്റ്റേൺ സ്ക്വയറിൽ നടക്കുന്ന ഫെസ്റ്റിവൽ
ഓഗസ്റ്റ് 7 ന് സമാപിക്കും. പ്രാദേശികമായി വളർത്തുന്ന വൈവിധ്യമാർന്ന ഈത്തപ്പഴങ്ങളുടെ പ്രദർശനവും വിൽപ്നയും മുനിസിപ്പാലിറ്റി മന്ത്രാലയവും സൂഖ് വാഖിഫ് മാനേജ്മെന്റുമാണ് സംഘടിപ്പിക്കുന്നത്.ദിവസവുംവൈകുന്നേരം 4 മുതൽ രാത്രി 9 വരെയും
വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയുമാണ് പ്രവേശനസമയം.ഖത്തറിൽ ഉൽപ്പാദിപ്പിക്കുന്ന ഏറ്റവും മികച്ച ഈത്തപ്പഴങ്ങൾ കണ്ടെത്താനും ആസ്വദിക്കാനുംകഴിയുന്ന മേള പ്രാദേശിക കർഷകരുടെ കഠിനാധ്വാനം പ്രദർശിപ്പിക്കുന്നതിനും കാർഷിക മേഖല വികസിപ്പിക്കുന്നതിൽ രാജ്യത്തിന്റെ പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











