07:38pm 31 October 2026
NEWS
പ്രാദേശിക ഈത്തപ്പഴ മേളയ്ക്ക് തുടക്കമായി
25/07/2025  12:11 PM IST
nila
പ്രാദേശിക ഈത്തപ്പഴ മേളയ്ക്ക് തുടക്കമായി

ദോഹ: ഖത്തറിലെ നൂറിലധികം ഫാമുകളുടെ പങ്കാളിത്തത്തോടെ വ്യാഴാഴ്ച സൂഖ് വാഖിഫിൽ പത്താമത്തെ പ്രാദേശിക ഈത്തപ്പഴ ഉത്സവം ആരംഭിച്ചു.
വിവിധ തരം ഈത്തപ്പഴങ്ങളും ഉൽപ്പന്നങ്ങളും പ്രാദേശികമായി വളർത്തുന്ന പഴങ്ങളും ഈത്തപ്പഴമേളയിൽ പ്രദർശിപ്പിക്കും. മുനിസിപ്പാലിറ്റി, സൂഖ് വാഖിഫ് മാനേജ്‌മെന്റ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈത്തപ്പഴമേള സൂഖ് വാഖിഫിന്റെ കിഴക്കൻ സ്‌ക്വയറിലാണ് നടക്കുന്നത്.ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കൃഷി, ഭക്ഷ്യസുരക്ഷാ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഫഹദ് മുഹമ്മദ് അൽ-ഖഹ്താനി, പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസ് (പിഇഒ) പ്രതിനിധി അബ്ദുൾറഹ്മാൻ മുഹമ്മദ് അൽ-നാമ, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കൃഷികാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ-ഖുലൈഫി, സൂഖ് വാഖിഫ് ഡയറക്ടറും ഫെസ്റ്റിവലിന്റെ ജനറൽ സൂപ്പർവൈസറുമായ മുഹമ്മദ് അബ്ദുല്ല അൽ-സലേം എന്നിവർ പങ്കെടുത്തു.അൽ ഖലാസ്, അൽ ഖെനൈസി, അൽ ശിഷി, അൽ ബർഹി, അൽ സഖായ്, അൽ റാസിസി, നബ്ത് സെയ്ഫ്, അൽ ലുലു എന്നിവയുൾപ്പെടെ എല്ലാ ഖത്തറി ഇനങ്ങളും ഉൾപ്പെടുന്നു. അത്തിപ്പഴം, പപ്പായ എന്നിവയുൾപ്പെടെ പ്രാദേശികമായി വളർത്തുന്ന പഴങ്ങളും ഫെസ്റ്റിവലിൽ വിൽക്കുന്നു. കേക്കുകൾ, ഷേക്കുകൾ, ഐസ്ക്രീമുകൾ എന്നിവയുൾപ്പെടെയുള്ള ഈത്തപ്പഴ ഉൽപ്പന്നങ്ങളും വിൽപ്പനയിലുണ്ട്.
ഓഗസ്റ്റ് 7 വരെ നീണ്ടുനിൽക്കുന്ന ഈത്തപ്പഴമേള  വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും
വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 10 വരെയുമാണ് സന്ദർശനസമയം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img