10:52am 11 November 2026
NEWS
നവംബർ, ഡിസംബർ മാസങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പുതുക്കും


24/09/2025  10:21 AM IST
ന്യൂസ് ബ്യൂറോ
നവംബർ, ഡിസംബർ മാസങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടിക പുതുക്കും

തിരുവനന്തപുരം:​സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. ഡിസംബർ 20-ന് മുൻപ് പുതിയ ഭരണസമിതി അധികാരമേൽക്കും. ഇതിനായി വോട്ടർ പട്ടിക ഒരു തവണകൂടി പുതുക്കും.
​തിരഞ്ഞെടുപ്പ് എത്ര ഘട്ടങ്ങളായി നടത്തണം എന്നതിൽ അന്തിമ തീരുമാനമായിട്ടില്ല. സംസ്ഥാന സർക്കാർ, പോലീസ് മേധാവി, ചീഫ് സെക്രട്ടറി, രാഷ്ട്രീയ പാർട്ടികൾ എന്നിവരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും ഇത് സംബന്ധിച്ച തീരുമാനം.
​കഴിഞ്ഞ തവണ കോവിഡ് സാഹചര്യത്തിൽ മൂന്ന് ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. എന്നാൽ ഇത്തവണ വോട്ടർമാരുടെ എണ്ണം വർധിച്ചതും ഒരു ബൂത്തിലെ വോട്ടർമാരുടെ എണ്ണം 1200 ആയി കുറച്ചതും ബൂത്തുകളുടെ എണ്ണം കൂട്ടിയതും പരിഗണിച്ച് വോട്ടെടുപ്പ് ക്രമീകരിക്കും. ഒക്ടോബർ 13 മുതൽ 21 വരെയായിരിക്കും സംവരണ വാർഡുകളിലെ നറുക്കെടുപ്പ് നടക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img