NEWS
ഖത്തറിൽ പ്രാദേശിക കാർഷിക ഉൽപ്പന്ന വിപണന കേന്ദ്രങ്ങൾ അഞ്ചിടങ്ങളിലായി നവംബർ 5 മുതൽ ആരംഭിക്കുന്നു
04/11/2026 10:24 AM IST
nila

ദോഹ: പ്രാദേശിക കൃഷിയിടങ്ങളിൽ നിന്നുള്ള ഫ്രഷ് കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി
ഖത്തറിൽ അഞ്ചിടങ്ങളിലായി വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. നവംബർ 5 വ്യാഴാഴ്ച മുതലാണ് വിപണികൾ പ്രവർത്തനം ആരംഭിക്കുന്നത്.
അൽ മസ്റൂഅ, അൽ ഖോർ ആന്റ് അൽ ദഖീറ, അൽ വക്ര, അൽ ഷഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ വിൽപനയ്ക്കായി എത്തിക്കുന്നത്. അൽ മസ്റൂഅ വിപണന കേന്ദ്രം എല്ലാ ദിവസവും രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ പ്രവർത്തിക്കുന്നതാണ്.
അൽ ഖോർ ആന്റ് അൽ ദഖീറ, അൽ വക്ര, അൽ ഷഹാനിയ, അൽ ഷമാൽ എന്നീ മറ്റ് നാല് കേന്ദ്രങ്ങളും വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയാണ് പ്രവർത്തിക്കുന്നത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











