04:43pm 05 November 2026
NEWS
ഖത്തറിൽ പ്രാദേശിക കാർഷിക ഉൽപ്പന്ന വിപണന കേന്ദ്രങ്ങൾ അഞ്ചിടങ്ങളിലായി നവംബർ 5 മുതൽ ആരംഭിക്കുന്നു
04/11/2026  10:24 AM IST
nila
ഖത്തറിൽ പ്രാദേശിക കാർഷിക ഉൽപ്പന്ന വിപണന കേന്ദ്രങ്ങൾ അഞ്ചിടങ്ങളിലായി നവംബർ 5 മുതൽ ആരംഭിക്കുന്നു

 


​ദോഹ: പ്രാദേശിക കൃഷിയിടങ്ങളിൽ നിന്നുള്ള ഫ്രഷ് കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി 
ഖത്തറിൽ അഞ്ചിടങ്ങളിലായി  വിപണന കേന്ദ്രങ്ങൾ ആരംഭിക്കുന്നതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. നവംബർ 5 വ്യാഴാഴ്ച മുതലാണ് വിപണികൾ പ്രവർത്തനം ആരംഭിക്കുന്നത്.  
​അൽ മസ്റൂഅ, അൽ ഖോർ ആന്റ് അൽ ദഖീറ, അൽ വക്ര, അൽ ഷഹാനിയ, അൽ ഷമാൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങൾ വിൽപനയ്ക്കായി എത്തിക്കുന്നത്. അൽ മസ്റൂഅ വിപണന കേന്ദ്രം എല്ലാ ദിവസവും രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ പ്രവർത്തിക്കുന്നതാണ്.  
​അൽ ഖോർ ആന്റ് അൽ ദഖീറ, അൽ വക്ര, അൽ ഷഹാനിയ, അൽ ഷമാൽ എന്നീ മറ്റ് നാല് കേന്ദ്രങ്ങളും വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെയാണ് പ്രവർത്തിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img