
ലിസി കാൻസർ സെന്റർ തൈറോയ്ഡ് കെയർ സീരിസ് റവ. ഫാദർ പോൾ കാരേടൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രാഹുൽ ജോർജ്, ഡോ. റിയാസ് ആർ.എസ്, ഡോ. എലിസബത്ത് മാത്യു ഐപ്പ്, ഡോ. സന്ദീപ് സുരേഷ്, ഡോ. അരുൺ പീറ്റർ മാത്യു, ഡോ. രഞ്ജിൻ ആർ.പി., ഡോ. അരുൺ വാര്യർ, ഡോ. റിജ്ജു ജി., ഡോ. റോഷൻ മരിയ തോമസ് എന്നിവർ സമീപം.
കൊച്ചി: തൈറോയ്ഡ് കാൻസറ്റിന്റെ അമേരിക്കൻ തൈ റോയ്ഡ് 2025 ലെ പുതിയ മാർഗ്ഗരേഖയെക്കുറിച്ചുഇന്ത്യയിൽ തന്നെ ആദ്യമായി നടന്ന കോൺഫറൻസ് ഒക്ടോബർ12 നു ലിസി കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു. ലിസി ആശുപത്രിയുടെ 70 വർഷത്തെ സേവനത്തെ കുറിച്ചുള്ള അനുഭവങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിച്ച റവ. ഫാദർ പോൾ കാരേടൻ പങ്കു വെച്ചു. ഡോ. സന്ദീപ് സുരേഷ്, ഡോ. അരുൺ പീറ്റർ മാത്യു, ഡോ. എലിസബത്ത് മാത്യു ഐപ്പ്, ഡോ. രഞ്ജിൻ ആർ.പി. ഡോ. അരുൺ വാര്യർ, ഡോ. റോഷൻ മേരി തോമസ്, ഡോ. റിജ്ജു ജി., ഡോ. റിയാസ് ആർ.എസ്, ഡോ. രാഹുൽ ജോർജ്.എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള തൈറോയ്ഡ് വിദഗ്ധരോടൊപ്പം അമേരിക്കൻ തൈറോയ്ഡ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജൂലി ആൻ സോസ, ഹോംഗോങ്ങിൽ നിന്നും എൻഡോസ്കോപ്പിക് തൈറോയ്ഡ് സർജൻ ഡോ. ഹോക് നാം ലി എന്നിവർ പങ്കെടുത്തു. ജാഗ്രതയോടു കൂടിയ മേൽനോട്ടത്തിലൂടെ സർജറി ഒഴിവാക്കാം എന്ന പുതിയ മാർഗ്ഗരേഖ ഡോ. ജൂലി ആൻ സോസ മുന്നോട്ടു വച്ചു. എൻഡോസ്കോപ്പിക് സർജറികൾ, തൈറോയ്ഡ് കാൻസറിൽ രോഗിയുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞു പേഴ്സണലൈസ് ചെയ്യേണ്ടതിന്റെ ആവശ്യകത, വിവിധ സ്പെഷ്യലിസ്റ്റ് കൾ ഒരുമിച്ചു ചേർന്ന്നുള്ള പാനൽ ഡിസ്കഷകൻ എന്നിവയിൽ 200 ഓളം പ്രതിനിധികൾ പങ്കെടുത്തു
Photo Courtesy - Google