12:49am 29 October 2026
NEWS
ദൈവീക കൽപനകൾക്കനുസൃത ജീവിതമാണ് സമധാനത്തിൻ്റെ മാർഗ്ഗം - ഹുസൈൻ സലഫി
28/10/2026  07:33 PM IST
nila
ദൈവീക കൽപനകൾക്കനുസൃത ജീവിതമാണ് സമധാനത്തിൻ്റെ മാർഗ്ഗം - ഹുസൈൻ സലഫി


 ദോഹ: ദൈവീക കൽപനകൾക്ക് വിധേയമായുള്ള ജീവിതമാണ് സമാധാനത്തിനുള്ള മാർഗ്ഗമെന്നും, കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ശാന്തിയും സമാധാനവും  ലഭ്യമാകണമെങ്കിൽ ഖുർആനും പ്രവാചകാദ്യാപനങ്ങളും ഉൾകൊണ്ട് ജീവിതം ക്രമീകരിക്കണമെന്നും  പണ്ഡിതനും പ്രഭാഷകനുമായ ഹുസൈൻ സലഫി പറഞ്ഞു.ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ  ശൈഖ് അബ്ദുള്ള ബിൻ സെയ്ദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെൻ്റർ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  അദ്ദേഹം. 
ഫനാർ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഖത്തർ മതകാര്യ മന്ത്രാലയത്തിലെ ഖത്വീബും ഇമാമും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ സീനിയർ ഓർത്തോ ഡോൺടിസ്റ്റുമായ ഡോ. അബ്ദുൽ മുഈൻ അലി അഹ്‌മദ് അൽ കഹ്ത്വാനി ഉദ്‌ഘാടനം ചെയ്തു.    മുജീബ് റഹ്മാൻ മിശ്‌കാത്തി അധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീൻ സ്വലാഹി സ്വാഗതവും മുഹമ്മദലി മൂടാടി നന്ദിയും രേഖപ്പെടുത്തി. 
അൽ തുമാമയിലെ ഓട്രിയം ഹാളിൽ വെച്ച് നടന്ന  ‘പ്രോഫ് ലൈറ്റ് ‘ പ്രഫഷണൽ കോൺഫറൻസ്   പ്രൊഫഷണൽ വിംഗ് കൺവീനർ ഡോ. ഹാഫിസ് ഉദ്ഘാടനം ചെയ്തു.  മുനീർ സലഫി അധ്യക്ഷത വഹിച്ചു . നർജീഷ് സ്വാഗതവും അബ്ദുൽ ഖഹ്ഹാർ നന്ദിയും പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img