
ദോഹ: ദൈവീക കൽപനകൾക്ക് വിധേയമായുള്ള ജീവിതമാണ് സമാധാനത്തിനുള്ള മാർഗ്ഗമെന്നും, കുടുംബത്തിൻ്റെ അകത്തളങ്ങളിൽ ശാന്തിയും സമാധാനവും ലഭ്യമാകണമെങ്കിൽ ഖുർആനും പ്രവാചകാദ്യാപനങ്ങളും ഉൾകൊണ്ട് ജീവിതം ക്രമീകരിക്കണമെന്നും പണ്ഡിതനും പ്രഭാഷകനുമായ ഹുസൈൻ സലഫി പറഞ്ഞു.ഖത്തർ മതകാര്യ വകുപ്പിന് കീഴിൽ ശൈഖ് അബ്ദുള്ള ബിൻ സെയ്ദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെൻ്റർ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫനാർ ബിൻ സൈദ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഖത്തർ മതകാര്യ മന്ത്രാലയത്തിലെ ഖത്വീബും ഇമാമും ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ സീനിയർ ഓർത്തോ ഡോൺടിസ്റ്റുമായ ഡോ. അബ്ദുൽ മുഈൻ അലി അഹ്മദ് അൽ കഹ്ത്വാനി ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ മിശ്കാത്തി അധ്യക്ഷത വഹിച്ചു. സ്വലാഹുദ്ദീൻ സ്വലാഹി സ്വാഗതവും മുഹമ്മദലി മൂടാടി നന്ദിയും രേഖപ്പെടുത്തി.
അൽ തുമാമയിലെ ഓട്രിയം ഹാളിൽ വെച്ച് നടന്ന ‘പ്രോഫ് ലൈറ്റ് ‘ പ്രഫഷണൽ കോൺഫറൻസ് പ്രൊഫഷണൽ വിംഗ് കൺവീനർ ഡോ. ഹാഫിസ് ഉദ്ഘാടനം ചെയ്തു. മുനീർ സലഫി അധ്യക്ഷത വഹിച്ചു . നർജീഷ് സ്വാഗതവും അബ്ദുൽ ഖഹ്ഹാർ നന്ദിയും പറഞ്ഞു.










