02:10pm 13 November 2026
NEWS
ബാംഗ്ലൂരിൽ മോശം ജീവിതമാണ് താൻ ജീവിക്കുന്നതെന്ന് പറഞ്ഞുണ്ടാക്കി; ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയത് ഒറ്റബുദ്ധിക്ക് ചെയ്തു പോയതെന്ന് ലിവിയ ജോസ്
15/06/2025  05:54 PM IST
nila
ബാംഗ്ലൂരിൽ മോശം ജീവിതമാണ് താൻ ജീവിക്കുന്നതെന്ന് പറഞ്ഞുണ്ടാക്കി; ഷീല സണ്ണിയെ വ്യാജലഹരിക്കേസിൽ കുടുക്കിയത് ഒറ്റബുദ്ധിക്ക് ചെയ്തു പോയതെന്ന് ലിവിയ ജോസ്

ചാലക്കുടി ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയത് ഒറ്റബുദ്ധിക്ക് ചെയ്തു പോയതെന്ന് ലിവിയ ജോസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ലിവിയ പൊലീസിനോട് കുറ്റസമ്മതം നടത്തി. ഷീലാസണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ. തന്‌റെ സഹോദരിക്ക് സംഭവത്തിൽ പങ്കില്ലെന്നും താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം ചെയ്തതെന്നും നാരായണ ദാസിന്റെ സഹായം ലഭിച്ചെന്നുമാണ് യുവതി പൊലീസിനോട് പറഞ്ഞത്. 

ഷീലാ സണ്ണിയും ഭർത്താവ് സണ്ണിയും തന്നെപ്പറ്റി മോശം പറഞ്ഞതാണ് പകയായത് എന്നാണ് ലിവിയ പൊലീസിനോട് പറഞ്ഞത്. ബാംഗ്ലൂരിൽ പഠിക്കാൻ പോയ താൻ എങ്ങനെയാണ് പണം സമ്പാദിച്ചതെന്ന് ഷീലാ സണ്ണി ചോദിച്ചെന്നും യുവതി പറഞ്ഞു. ഇത് തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്നും ഇതാണ് കുറ്റകൃത്യം ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതെന്നും ലിവിയ പൊലീസിനോട് പറഞ്ഞു.

ബാംഗ്ലൂരിൽ മോശം ജീവിതമാണ് താൻ ജീവിക്കുന്നതെന്ന് ഷീല സണ്ണി പറഞ്ഞുണ്ടാക്കി. തനിക്ക് കൂടി അവകാശമുള്ള സ്വത്തിൽ നിന്നും 10 സെന്റ് വിറ്റാണ് കടം വീട്ടിയതെന്നും ലിവിയ പറഞ്ഞു. ഷീലയെ കുടുക്കാനുള്ള പക ഇതായിരുന്നു എന്നും അന്വേഷണ സംഘത്തോട് ലിവിയ പറഞ്ഞു. ലിവിയ ജോസിനെയും നാരായണദാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‌റെ നീക്കം. ഇരുവരെയും കസ്റ്റഡിയിൽ വാങ്ങാൻ കോടതിയിൽ അപേക്ഷ നൽകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img