
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ 2ല്‍ ലിറ്റ്മസ്7ന്റെ 75000 ച അടി വിസ്തീര്‍ണമുള്ള പുതിയ ഓഫീസ് കമ്പനി ചീഫ് ഡെലിവറി ഓഫീസര്‍ ഷില്‍ജോ ജോസ് ഉദ്ഘാടനം ചെ്യ്യുന്നു.
കൊച്ചി: റീട്ടെയില്‍ സാങ്കേതികവിദ്യാരംഗത്തെ മുന്‍നിര കമ്പനിയായ ലിറ്റ്മസ്7 16-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എല്‍ക്യു 130.7 എന്ന പേരില്‍ ആഗോള കമ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. വിവിധ വ്യവസായ മേഖലകളിലുള്ള എഞ്ചിനീയര്‍മാരെയും ഡിസൈനര്‍മാരെയും ഫ്യൂച്വറിസ്റ്റുകളേയും ഒറ്റ പ്ലാറ്റ്‌ഫോമിന്റെ കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് നൂതന ആഗോള കമ്മ്യൂണിറ്റിയായ എല്‍ക്യൂ 130.7 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 13ന് വൈകീട്ട് 6ന് കൊച്ചി ഇന്‍ഫോപാര്‍ക്ക് സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ എല്‍ക്യു 130.7ന്റെ ദേശീയ ചാപ്റ്ററിന്റെ ഉദ്ഘാടനവും നടക്കും. അഞ്ജു ജോസഫ്, സിദ്ധാര്‍ത്ഥ് മേനോന്‍, സോനു സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ നയിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും.
ചില്ലറ വ്യാപാര മേഖലയുടെ ഭാവി നിര്‍ണയിക്കുന്ന മാറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് എല്‍ക്യു 130.7 ലക്ഷ്യമിടുന്നതെന്ന് ലിറ്റ്മസ്7 സ്ഥാപകനും സിഇഒയുമായ വേണു ഗോപാലകൃഷ്ണന്‍ പറഞ്ഞു. ക്യുറേറ്റഡ് സംവാദങ്ങള്‍, പ്രോട്ടോടൈപ്പ് ലാബുകള്‍, തിങ്ക് ടാങ്കുകള്‍ എന്നിവ ഈ കമ്യൂണിറ്റിയുടെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ അന്വേഷണങ്ങളിലൂടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെയും ഈ രംഗത്തെ നൂതന പ്രവണതകളെ ആനയിക്കുകയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നതെന്ന് അജി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
16-ാം വാര്‍ഷികാഘോഷത്തിനു മുന്നോടിയായി കമ്പനി കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ 2ല്‍ 75000 ച അടി വിസ്തീര്‍ണമുള്ള പുതിയ ഓഫീസും തുറന്നു. പുതിയ ഓഫീസ് ലിറ്റ്മസ്7 ചീഫ് ഡെലിവറി ഓഫീസര്‍ ഷില്‍ജോ ജോസ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സാങ്കേതികവിദ്യാ മുന്നേറ്റത്തിലുള്ള ലിറ്റ്മസ്7ന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് അത്യന്താധുനിക സംവിധാനങ്ങളോടെ ഒരുക്കുന്ന പുതിയ ഓഫീസ് സൗകര്യം. ഗവേഷണം, സഹകരണം, നൈപുണ്യവികസനം എന്നിവ സമന്വയിപ്പിക്കുന്ന നൂതന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുക.
2009ല്‍ ഒരു നീഷ് ടെക് കമ്പനി എന്ന നിലയില്‍ പ്രവര്‍ത്തനമാരംഭിച്ച ലി്റ്റ്മസ്7ന് ഇക്കാലത്തിനിടെ കോഗ്നിറ്റീവ് റീടെയ്ല്‍ വിപ്ലവത്തിന് ചുക്കാന്‍ പിടിക്കുന്ന ആഗോളസാന്നിധ്യമായി വളരാന്‍ കഴിഞ്ഞു. ന്യൂറല്‍ ഇന്റലിജന്‍സ്, നൂതന റീട്ടെയില്‍ ഇക്കോസിസ്റ്റങ്ങള്‍, മനുഷ്യ കേന്ദ്രീകൃത എഐ പോംവഴികള്‍ എന്നിവ ഉപയോഗപ്പെടുത്തിയാണ് കമ്പനി ഈ നേട്ടങ്ങള്‍ സ്വന്തമാക്കായിത്. 2024-15 വര്‍ഷം കമ്പനി 48 കോടി വിറ്റുവരവ് നേടിയെന്നനും നടപ്പുവര്‍ഷം ഇത് 65 മില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്നും വേണു ഗോപാലകൃഷ്ണന്‍ പറഞ്ഞു. നിലവില്‍ ലോകമെമ്പാടുമായി 900 പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്നു; 2028ഓടെ ഇത് 3000 കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo Courtesy - Google








