
പോസ്റ്റ് കോക്ലിയര്‍ ഇംപ്ലാന്‍റ് കുട്ടികളും ലിസി ആശുപത്രിയിലെ അധികൃതരും ഇ.എന്‍.ടി. ഡോക്ടര്‍മാരും ചേര്‍ന്ന് ലോക കേള്‍വി ദിനം ആഘോഷിക്കുന്നു.
ലോക കേള്‍വി ദിനത്തിന്‍റെ ഭാഗമായി ലിസി ആശുപത്രിയില്‍ വിപുലമായ ബോധവല്‍കരണവും ആഘോഷപൂര്‍ണമായ പരിപാടികളും സംഘടിപ്പിച്ചു. കുട്ടികളിലെ കേള്‍വിക്ഷയം നേരത്തെ കണ്ടെണ്ടത്തുക, ചികിത്സ ഉറപ്പാക്കുക, സമൂഹത്തില്‍ കേള്‍വി സംരക്ഷണ അവബോധം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തത്.
പ്രാര്‍ത്ഥനാഗീതത്തോടെ ആരംഭിച്ച ചടങ്ങില്‍ ആശുപത്രി ഇ.എന്‍.ടി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ ഡോ. റീന വര്‍ഗീസ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ലിസി ആശുപത്രി ജോയിന്‍റ് ഡയറക്ടര്‍ റവ. ഫാ. റെജു കണ്ണമ്പുഴ അധ്യക്ഷ പ്രസംഗം നടത്തി. കുട്ടികളിലെ കേള്‍വിക്ഷയം വിദ്യാഭ്യാസത്തെയും സാമൂഹ്യജീവിതത്തെയും ദീര്‍ഘകാലം ബാധിക്കുന്ന ഗുരുതര പ്രശ്നമാണെന്നും, സമയബന്ധിത പരിശോധനയും ശരിയായ ചികിത്സയും വഴി കുട്ടികളെ പൂര്‍ണ്ണമായ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിന്‍റെ ഭാഗമായി ലിസി ആശുപത്രി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ് കരുമത്തി നടത്തിയ പ്രചോദന സന്ദേശം ഏറെ ശ്രദ്ധേയമായി. രോഗികളുടെയും കുടുംബങ്ങളുടെയും ജീവിതത്തില്‍ പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നതില്‍ മാനസിക പിന്തുണയ്ക്ക് വലിയ പങ്കുണ്ടെണ്ടന്ന് അദ്ദേഹം തന്‍റെ സന്ദേശത്തില്‍ ഊന്നിപ്പറഞ്ഞു. ചികിത്സയ്ക്കൊപ്പം കരുതലും സഹാനുഭൂതിയും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇ.എന്‍.ടി വിഭാഗം കണ്‍സള്‍ട്ടന്‍റ് ഡോ. മേഘ കൃഷ്ണന്‍ ഈ വര്‍ഷത്തെ ലോക കേള്‍വി ദിനത്തിന്‍റെ പ്രമേയം, 'സമൂഹങ്ങളില്‍ നിന്ന് ക്ലാസ് മുറികളിലേക്ക്: എല്ലാ കുട്ടികള്‍ക്കും ശ്രവണ പരിപാലനം' ഔദ്യോഗികമായി പ്രകാശനംڔ ചെയ്തു. തുടര്‍ന്ന് പോസ്റ്റ് കോക്ലിയര്‍ ഇംപ്ലാന്‍റ് രോഗികളുടെ സംഗമവും സംവാദവും നടത്തി. ചികിത്സയിലൂടെ കേള്‍വി തിരിച്ചുപിടിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയ രോഗികളുടെ അനുഭവങ്ങള്‍ പങ്കുവെച്ചത് ചടങ്ങിന് പ്രത്യേക അര്‍ത്ഥവുമേകി. കേക്ക് വിതരണവും സമ്മാന വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.ഇംപ്ലാന്‍റ് ഓഡിയോളജിസ്റ്റ് ഗൗരി രാജലക്ഷ്മി നടത്തിയ പ്രഭാഷണത്തില്‍ കുട്ടികളിലെ കേള്‍വിക്ഷയം, നവജാത ശിശുക്കളില്‍ നടത്തുന്ന സ്ക്രീനിംഗ്, സ്കൂള്‍ അധിഷ്ഠിത കേള്‍വി പരിശോധന, കോക്ലിയര്‍ ഇംപ്ലാന്‍റ്, തുടര്‍ന്ന് ആവശ്യമായ റീഹാബിലിറ്റേഷന്‍ നടപടികള്‍ തുടങ്ങിയ വിഷയങ്ങള്‍ വിശദീകരിച്ചു. രക്ഷിതാക്കളും പങ്കെടുത്തവരും ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്ന ഇന്‍ററാക്ടീവ് സെഷനും പരിപാടിയുടെ ഭാഗമായി നടന്നു. ചടങ്ങില്‍ കേണല്‍ എലിസബത്ത്, ക്യാപ്റ്റന്‍ ഐസി ജോസഫ്, എന്നിവര്‍ പങ്കെടുത്തു. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍, നഴ്സിംഗ് സ്റ്റാഫ്, ഓഡിയോളജി ടീം അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍, രോഗികള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മീനു ജോര്‍ജ് നന്ദി പ്രകാശനം നടത്തി. കുട്ടികള്‍ക്ക് സമഗ്രമായ കേള്‍വി പരിചരണം ഉറപ്പാക്കുന്നതിനായി ഇത്തരം ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Photo Courtesy - Google








