04:33am 23 May 2026
NEWS
ലയണ്‍സ് കേരള മള്‍ട്ടിപ്പിള്‍ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്
ലയണ്‍ കെ. എം. അഷറഫിന് സമ്മാനിച്ചു

22/05/2026  12:11 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലയണ്‍സ് കേരള മള്‍ട്ടിപ്പിള്‍  ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ലയണ്‍ കെ. എം. അഷറഫിന് സമ്മാനിച്ചു
HIGHLIGHTS

കേരള മള്‍ട്ടിപ്പിള്‍ ലയണ്‍സ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ലയണ്‍ കെ. എം. അഷറഫിന് സമ്മാനിക്കുന്നു.

വലപ്പാട്: കേരള മള്‍ട്ടിപ്പിള്‍ ലയണ്‍സ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ലയണ്‍ കെ. എം. അഷറഫിന് സമ്മാനിച്ചു. അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ലയണ്‍സ് മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷനില്‍ ലയണ്‍സ് മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍  ആര്‍ മുരുകന്‍ പുരസ്‌കാരം കൈമാറി. സാമൂഹിക സേവന രംഗത്തും ജീവകാരുണ്യമേഖലയിലുമുള്ള സമര്‍പ്പിത ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ലയണ്‍സ് പ്രസ്ഥാനത്തിലൂടെ ആരോഗ്യ, വിദ്യാഭ്യാസ, കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം നടത്തിയ സേവനങ്ങള്‍ ഏറെ പ്രശംസനീയമാണെന്ന് ചടങ്ങില്‍ ആശംസ നേര്‍ന്ന ലയണ്‍സ് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് കിടപ്പുരോഗികള്‍ക്കും നിരാലംബര്‍ക്കും ആശ്രയമായി മാറിയ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ അംഗീകാരമായാണ് ലയണ്‍സ് ഇന്റര്‍നാഷണല്‍ ഈ അവാര്‍ഡ് സമ്മാനിച്ചതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
മണപ്പുറം ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സജീവമായി പ്രവര്‍ത്തിക്കുന്ന ലയണ്‍ കെ. എം. അഷറഫ്, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ സീനിയര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായും സേവനമനുഷ്ഠിക്കുന്നു. തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ഡിസ്ട്രിക്ട് 318ഡിയുടെ ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണറാണ്. ഈ അംഗീകാരം കൂടുതല്‍ മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്ന് ലയണ്‍ കെ. എം. അഷറഫ് പ്രതികരിച്ചു.
കണ്‍വെന്‍ഷനില്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സന്‍ രാജന്‍ നമ്പൂതിരി, മുന്‍ ചെയര്‍പേഴ്‌സന്‍ ടോണി ഏനോക്കാരന്‍, ഏരിയാ ലീഡര്‍ അഡ്വ. വാമനകുമാര്‍, അഡ്വ. വി. അമര്‍നാഥ് തുടങ്ങിയ ലയണ്‍സ് ലീഡര്‍മാര്‍ സന്നിഹിതരായി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img