02:17am 05 June 2026
NEWS
ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രക്റ്റ് 318 ഡി വാര്‍ഷിക കണ്‍വെന്‍ഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
11/05/2026  07:10 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രക്റ്റ് 318 ഡി വാര്‍ഷിക കണ്‍വെന്‍ഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
HIGHLIGHTS

1 . PMJF Lion Suresh Warrier District Governor

2 . PMJF Lion KM Asharaf First Vice District Governor

3 . PMJF Lion Vimal Venu Second Vice District Governor

തൃശൂര്‍ :  പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക്ട് 318 ഡിയുടെ  22ാമത് വാര്‍ഷിക കണ്‍വെന്‍ഷന്‍ പാസ്റ്റ് ഇന്റര്‍ നാഷണല്‍ ഡയറക്ടറും മണപ്പുറം ഫിനാന്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. പാസ്റ്റ് ഇന്റര്‍ നാഷണല്‍ ഡയറക്ടര്‍ ജെ പി സിംഗ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

കണ്‍വെന്‍ഷനോടനുബന്ധിച്ചു നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണറായി കോര്‍പറേറ്റ് ട്രെയിനര്‍ലയണ്‍ സുരേഷ് വാര്യരേയും ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറായി മണപ്പുറം ഫിനാന്‍സ് സീനിയര്‍ പിആര്‍ഒ ലയണ്‍ കെഎം അഷറഫിനേയും  സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണ്ണറായി പാലക്കാട് ജില്ലയില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ലയണ്‍ വിമല്‍ വേണുവിനേയും തെരഞ്ഞെടുത്തു. പന്നിത്തടം ടെല്‍കോണ്‍ ഇന്റര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിപുലമായ സമ്മേളനത്തില്‍ രണ്ടു ജില്ലകളില്‍ നിന്നുമായി ആയിരത്തിലധികം പ്രതിനിധികള്‍  പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img