12:56am 10 November 2026
NEWS
ബിജോയ് സ്രാമ്പിക്കൽ, ഷിപ്പി സെബാസ്റ്റ്യൻ എന്നിവർക്ക് ലയൺസ് അവാർഡ്
18/06/2025  02:43 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ബിജോയ് സ്രാമ്പിക്കൽ, ഷിപ്പി സെബാസ്റ്റ്യൻ എന്നിവർക്ക് ലയൺസ് അവാർഡ്
HIGHLIGHTS

ലയൺസ് ക്ലബ്ബ് ഓഫ് പറവൂർ നോർത്തിൻ്റെ "ആക്ടീവ് സിറ്റിസൺ അവാർഡ് " ബിജോയ് ആൻ്റു സ്രാമ്പിക്കലിന് ലയൺസ്
ക്ലബ് ഏരിയാ ലീഡർ അഡ്വ. വി അമർനാഥ്, ലയൺസ് ക്ലബ് പ്രസിഡന്റ് പി ആർ മുരളി എന്നിവർ ചേർന്ന് സമ്മാനിക്കുന്നു. ഭാരവാഹികളായ എ സി ദിനരാജ്, സാഹി സതീഷ്, വിശ്വഭംരൻ നായർ, ജ്യോതിഷ് ഉണ്ണികൃഷ്ണൻ, ലിയോ സംവേദ് കൃഷ്ണ എന്നിവർ സമീപം.

കൊച്ചി: ലയൺസ് ക്ലബ്ബ് ഓഫ് പറവൂർ നോർത്തിൻ്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, അവാർഡ് ദാന ചടങ്ങും ഇൻ്റർനാഷണൽ ഏരിയ ലീഡർ അഡ്വ. വി അമർനാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രശ്മി മുരളി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡൻ്റ് പി ആർ മുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുതിയ ഭാരവാഹികളായ എ സി ദിനരാജ് (പ്രസിഡൻ്റ്), കെ കെ അനിൽകുമാർ (സെക്രട്ടറി), ദിനൂപ് ജോയ് ചക്കമുറിയിൽ (ട്രഷറർ) എന്നിവർ ചാർജെടുത്തു. ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ "ആക്ടീവ് സിറ്റിസൺ അവാർഡ്" പറവൂർ കൗൺസിലിങ് സെൻ്റർ ഡയറക്ടറും, മാധ്യമ പ്രവർത്തകനുമായ ബിജോയ് ആൻ്റു സ്രാമ്പിക്കലിനും, ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ "കർമ്മ ശ്രേഷ്ഠ അവാർഡ്" ചേന്ദമംഗലം പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിപ്പി സെബാസ്റ്റ്യനും നൽകി ആദരിച്ചു. റീജിയണൽ ചെയർമാൻ ജ്യോതിഷ് ഉണ്ണികൃഷ്ണൻ, സോൺ ചെയർമാൻ സാഹി സതീഷ്, വിശ്വംഭരൻ നായർ, ലിയോ സംവേദ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img