മെസിക്കൊപ്പം ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും പരിപാടിയിലേക്ക് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
മലപ്പുറം: ഫുട്ബോൾ സൂപ്പർതാരം ലയണൽ മെസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര-ദേശീയ പ്രമുഖരെ പൊന്നാനിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് കെ പി നൗഷാദലി എംഎൽഎ. പൊന്നാനിയിൽ സംഘടിപ്പിക്കുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയുടെ ഭാഗമായാണ് പ്രമുഖരെ ക്ഷണിക്കാൻ ആലോചിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു.
മെസിക്കൊപ്പം ന്യൂയോർക്ക് സിറ്റി മേയർ സൊഹ്റാൻ മംദാനി, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെയും പരിപാടിയിലേക്ക് എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നുണ്ടെന്നും എംഎൽഎ വ്യക്തമാക്കി.
പറഞ്ഞിരിക്കുന്ന പ്രമുഖരിൽ കുറഞ്ഞത് 75 ശതമാനം പേരെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അവകാശപ്പെട്ടു. പൊന്നാനിയിൽ നടന്ന കുടുംബസംഗമ പരിപാടിയിലായിരുന്നു കെ പി നൗഷാദലി എംഎൽഎയുടെ പ്രതികരണം.
അതേസമയം, പ്രമുഖരുടെ പങ്കാളിത്തം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമോ അന്തിമ പ്രഖ്യാപനമോ പുറത്തുവന്നിട്ടില്ല.