08:43am 25 October 2026
NEWS
മെസ്സി ഇന്ത്യയിലേക്കെത്തിയ ഗൾഫ്സ്ട്രീം വി ജെറ്റ് നിസ്സാരക്കാരനല്ല!
14/12/2025  06:41 AM IST
nila
മെസ്സി ഇന്ത്യയിലേക്കെത്തിയ ഗൾഫ്സ്ട്രീം വി ജെറ്റ് നിസ്സാരക്കാരനല്ല!

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഒടുവിൽ ഇന്ത്യയിൽ എത്തിയിരിക്കുന്നു. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നടക്കുന്ന ‘ഗോട്ട് ടൂർ ഇന്ത്യ 2025’ പര്യടനങ്ങൾക്കാണ് മെസ്സി എത്തിയത്. ഇപ്പോഴിതാ, മെസ്സി ഇന്ത്യയിലേക്ക് എത്തിയ വിമാനമാണ് വാർത്തകളില്ഡ നിറയുന്നത്. കൊട്ടാരസമാനമായ സൗകര്യങ്ങളുള്ള വിമാനത്തിലാണത്രെ മെസ്സിയുടെ യാത്ര. 

ആഡംബര വിമാനമായ ഗൾഫ്സ്ട്രീം വി ജെറ്റാണ് രാജ്യാന്തര യാത്രകൾക്കായി മെസ്സി ഉപയോഗിക്കുന്നത്. ഏകദേശം 135 കോടി രൂപ മൂല്യമുള്ളതാണ് ഈ സ്വകാര്യ വിമാനം. 2004-ൽ നിർമ്മിച്ച ഈ ജെറ്റ് എലിമിനേറ്റീവ് സെക്യൂരിറ്റി, പെർഫോമൻസ്, സൗകര്യം എന്നിവയിൽ മുൻപന്തിയിലുള്ളതാണ്. എൽവി-ഐആർക്യു എന്ന കോഡിൽ അർജന്റീനയിൽ രജിസ്റ്റർ ചെയ്ത ഈ വിമാനം മെസ്സി സ്വന്തമാക്കിയത് 2018ലാണ്. മുമ്പ് അദ്ദേഹം ഉപയോഗിച്ചിരുന്നത് എംബ്രയർ ലെഗസി 650, ഏകദേശം 300 കോടി രൂപ വിലയുള്ള ജെറ്റായിരുന്നു.

മെസ്സിയും കുടുംബവും സഞ്ചരിക്കുന്ന ഗൾഫ്സ്ട്രീം വി വിമാനത്തിൽ താരത്തിന്റേതായ ചില അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. വിമാനത്തിന്റെ പിൻഭാഗത്ത് മെസ്സിയുടെ ജഴ്സി നമ്പർ 10 അടയാളപ്പെടുത്തി; സ്റ്റെപ്പുകളിൽ ഭാര്യ അന്റൊണെല്ല, മക്കളായ തിയാഗോ, മാത്തിയോ, സിറോ എന്നിവരുടെ പേരുകൾ കാണാം.

16 സീറ്റുകൾ ഉള്ള വിമാനമാണിത്. ഈ സീറ്റുകളെ 8 കിടക്കസീറ്റുകളായി മാറ്റാനും കഴിയും. ദീർഘദൂര യാത്രകളെ പോലും വീടിനുള്ളിലുള്ള അനുഭവമാക്കാൻ സാധിക്കുന്നതാണ്. വീട്ടുപോലെ അടുക്കളയും, രണ്ട് ബാത്ത്റൂമുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മെസ്സിയും കുടുംബവും യാത്ര എത്ര ദൂരത്തേക്കായാലും ആയാലും ആഡംബര സൗധത്തിൽ കഴിയുന്നതുപോലെയാണത്രെ ആസ്വദിക്കുന്നത്. 

സുരക്ഷ, പെർഫോമൻസ്, സൗകര്യം—എല്ലാ കാര്യത്തിലും മുൻനിരയിലുള്ള ഈ വിമാനം മെസ്സിയുടെ വ്യത്യസ്ത ജീവിതശൈലിയും ആഡംബര അനുഭവങ്ങളും തെളിയിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img