06:05pm 18 April 2026
NEWS
മെസ്സി കേരളത്തിൽ എത്തുമെന്നത് ഉറപ്പായി
23/08/2025  07:41 AM IST
nila
മെസ്സി കേരളത്തിൽ എത്തുമെന്നത് ഉറപ്പായി

സൂപ്പർതാരം ലയണൽ മെസ്സി കേരളത്തിലെത്തും എന്നുറപ്പായി. മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്‌ബോൾ ടീം നവംബറിൽ കേരളത്തിലെത്തുമെന്ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോ​ഗികമായി സ്ഥിരീകരിച്ചു. ഈ വർഷത്തെ സൗഹൃദമത്സരങ്ങൾ നടക്കുന്ന വേദികൾ സംബന്ധിച്ചുള്ള വിവരം അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പുറത്തുവിട്ടു. ഈ പട്ടികയിൽ കേരളവും ഉൾപ്പെട്ടിട്ടുണ്ട്. 

നവംബറിൽ കേരളത്തിന് പുറമേ അംഗോളയിലും അർജന്റീന കളിക്കും. നവംബർ 10 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് ഈ സൗഹൃദമത്സരങ്ങൾ നടക്കുന്നത്. അതേസമയം മെസ്സിപ്പടയുടെ എതിരാളികളെ സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഒക്ടോബറിൽ അമേരിക്കയിലാണ് അർജന്റീന ടീം കളിക്കുന്നത്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img