06:45am 29 July 2026
NEWS
ആംലാ യുടെ ഇന്റർനാഷണൽ മീഡിയ കോ ഓർ ഡിനേറ്ററായി ലിംസി സുനിൽ ചുമതലയേറ്റു
29/07/2025  06:46 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ആംലാ യുടെ ഇന്റർനാഷണൽ മീഡിയ കോ ഓർ ഡിനേറ്ററായി ലിംസി സുനിൽ ചുമതലയേറ്റു

ബ്രിസ്‌ബെന്‍. ഓസ്‌ട്രേലിയന്‍ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങള്‍ക്കായി രൂപം കൊടുത്ത അസോസിയേഷന്‍ ഓഫ്  മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ (അംലാ) യുടെ ഇന്റർ നാഷണൽ മീഡിയ കോ ഓർ ഡിനേറ്ററായി നടിയും അഭിനയ പരിശീലകയുമായ ലിംസി സുനിൽ ചുമതലയേറ്റു.ഓസ്‌ട്രേലിയയിലെ പ്രശസ്തമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രാമറ്റിക് ആർട്ട്‌ (നിഡ)യിൽ ഓഡിഷനിലൂടെ അഡ്മിഷൻ ലഭിച്ച ആദ്യ ഇന്ത്യക്കാരിയാണ് ലിംസി.' നിഡ'യിൽ പ്രൊഫഷണൽ ആക്റ്റിങ് കോഴ്സ് പൂർത്തിയാക്കിയതിനു മുൻപേ തന്നെ ലിംസിയെ പ്രമുഖ സംവിധായകരും നിർമ്മാതാക്കളും അഭിനയത്തിന് ക്ഷണിച്ചിരുന്നു.കൂടാതെ സിഡ്നിയിലെ  പ്രശസ്തമായ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും  3 വർഷത്തെ ആക്റ്റിങ് ഡിപ്ലോമയുംനേടിയിട്ടുണ്ട്.  മൂന്നോളം സിനിമകളിലും വെബ് സീരിസുകളിലും പരസ്യ ചിത്രങ്ങളിലും ലിംസി അഭിനയിചിട്ടുണ്ട്.ഈ യോഗ്യതകൾ പരിഗണിച്ചാണ് ലിംസിയെ ആംലാ ഇന്റർനാഷണൽ മീഡിയ കോ ഓർ ഡിനേറ്ററായി തെരഞ്ഞെടുത്തത്.ഓസ്‌ട്രേലിയയില്‍ സിനിമയുടെ വിവിധ മേഖലയില്‍ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന  മലയാളി കലാകാരന്മാരും ചലച്ചിത്ര കലാസ്വാദകരുമാണ് കൂട്ടായ്മയിലെ അംഗങ്ങള്‍.സിനിമകള്‍, ഡോക്യുമെന്ററികള്‍, സംഗീത ആല്‍ബങ്ങള്‍,നാടകോത്സവം,റിയാലിറ്റി ഷോകൾ, ടെലിവിഷന്‍ പരിപാടികള്‍ തുടങ്ങിയവയുടെ നിര്‍മാണം, പ്രദര്‍ശനം എന്നിവയ്ക്ക് പുറമെ ചലച്ചിത്ര കലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് കൊണ്ട് ഓസ്ട്രേലിയയില്‍ മലയാളം ചലച്ചിത്രോത്സവവും സംഘടിപ്പിക്കാനുമാണ്  ആംലാ ലക്ഷ്യമിടുന്നത്.    

കേരളത്തില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയിൽ ക്യൂന്‍സ്ലാന്‍ഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ ചിത്രീകരണത്തിനാവശ്യമായ ലൊക്കേഷൻ,ലൈറ്റ് യൂണിറ്റ്, വിവിധ തരം ക്യാമറ ഉള്‍പ്പെടെ ചിത്രീകരണത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്‍ക്കും അവസരം നല്‍കി ചെറിയ ബജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുക. എന്നിവയും  ആംലാ ലക്ഷ്യമിടുന്നു.

നടനും തിരക്കഥാകൃത്തും നിർമ്മാതാവും സംവിധായകനുമായ  ജോയ് കെ.മാത്യു പ്രസിഡന്റ്, നടിയും നർത്തകിയുമായ  ഡോ.ചൈതന്യ ഉണ്ണി സെക്രട്ടറി, നടൻ അഡ്വ.ഷാമോൻ അബ്‍ദുൾ റസാഖ് ട്രഷറർ, വൈസ് പ്രസിഡന്റ്  സാജു സി.പി., ജോയിൻ സെക്രട്ടറി, ജോബിഷ് ലൂക്ക , സ്റ്റോറി കോഓർഡിനേറ്റർ  ഇന്ദു എം.സുകുമാരൻ, മ്യൂസിക് കോഓർഡിനേറ്റർ തങ്കം ടി.സി., ലൊക്കേഷൻ കോഓർഡിനേറ്റർ ഷാജി തെക്ക്നത്ത്, പോൾ ഷിബു, ഈവന്റ് കോഓർഡിനേറ്റർ ജിബി തോമസ്, ഷീജാ സജി, പ്രൊഡക്ഷൻ കോഓർഡിനേറ്റർ പൗലോസ് പുന്നോർപ്പിള്ളിൽ,ഫിനാൻസ് കോഓർഡിനേറ്റർ ജയലക്ഷ്മി തുടങ്ങിയവരാണ് അടുത്ത രണ്ട് വർഷത്തെ മറ്റ് ഭരണ സമിതി അംഗങ്ങൾ.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img