02:23am 12 November 2026
NEWS
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലില്ലിക്ക് പൊൻതിളക്കം
29/11/2025  04:40 PM IST
nila
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലില്ലിക്ക് പൊൻതിളക്കം

ചെങ്ങന്നൂർ: തിരൂരിൽ നടന്നു വരുന്ന 26 മത് സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലില്ലി ലയൺസ്‌ സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിങ് സെന്ററിന് വിജയത്തിളക്കം. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിഭാഗത്തിൽ നാടോടിനൃത്തം, സംഘനൃത്തം, ചിത്രരചന, കളറിംഗ് എന്നിവയിൽ എ ഗ്രേഡോടുകൂടി സീനിയർ വിഭാഗത്തിൽ രണ്ടാം കരസ്ഥമാക്കി. 60 സ്കൂളുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിലാണ് ലില്ലിയുടെ ചുണക്കുട്ടികൾ രണ്ടാംസ്ഥാനം കരസ്ഥമാക്കിയത്. കളറിംഗ്, ചിത്രരചനാ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ ചന്ദ്രകല, നാടോടിനൃത്തത്തിൽ എ ഗ്രേഡ് നേടിയ വൈഗ രഞ്ജിത്, സംഘനൃത്തത്തിൽ എ ഗ്രേഡ് നേടിയ ആൽബിൻ ജോർജ്, രാഹുൽ ടി ബി, വൈഗ രഞ്ജിത്, വിഫ വിജയൻ, വാണി ആർ, ലക്ഷ്മി ആർ, ജയലക്ഷ്മി  എന്നിവർ അധ്യാപകരുടെ കഠിനപ്രയത്നത്തിലൂടെയാണ് വിജയം കരസ്ഥമാക്കിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.