10:10pm 12 November 2026
NEWS
ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വാർഷികാഘോഷം 'സ്വരലയം' വർണ്ണാഭമായി
30/03/2026  06:24 PM IST
nila
ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ വാർഷികാഘോഷം സ്വരലയം വർണ്ണാഭമായി

 

​ചെങ്ങന്നൂർ: പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂൾ & വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിന്റെ വാർഷികാഘോഷം 'സ്വരലയം' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച മനോഹരമായ രംഗപൂജയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.
​മാനേജിംഗ് ട്രസ്റ്റി ലയൺ ജി. വേണു കുമാർ സ്വാഗതമാശംസിച്ച ചടങ്ങിൽ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ വിന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ മിസ്. മോളി സേവ്യർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് സ്കൂളിന്റെ പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് വീഡിയോ പ്രദർശനവും നടന്നു.
​ഭീമ ജ്വല്ലേഴ്സ് ചെയർമാൻ 
ബി. ബിന്ദു മാധവ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ചടങ്ങിൽ സ്കൂളിന്റെ പ്രത്യേക ആദരമായി അദ്ദേഹത്തിന് 'ചീഫ് പാട്രൺ' അവാർഡ് നൽകി ആദരിച്ചു. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ നൃത്തങ്ങളും ഗ്രൂപ്പ് ഡാൻസുകളും കാണികളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
​പി.ഡി.ജി-യും ലില്ലി ചെയർമാനുമായ ലയൺ ഡോ. പി.ജി.ആർ. പിള്ള പരിപാടിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രണ്ടാം വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ മാർട്ടിൻ ഫ്രാൻസിസ്, ഡേ ഡ്രീംസ് സി.ഇ.ഒ മിസ്റ്റർ ബിജേഷ് എന്നിവർ ആശംസകൾ നേർന്നു. മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ബിന്ദു മാധവും ഡി.ജി ടീമും ചേർന്ന് 'ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ്' വിതരണം ചെയ്തു. രാത്രി 9 മണിയോടെ ആഘോഷപരിപാടികൾ സമാപിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.