09:46am 07 September 2026
NEWS
തൈകൾ നട്ടും പടങ്ങൾ വരച്ചും പരിസ്ഥിതി ദിനം വ്യത്യസ്തമായി ആഘോഷിച്ച് ലില്ലി കുട്ടികൾ
05/06/2026  07:55 PM IST
NILA
തൈകൾ നട്ടും പടങ്ങൾ വരച്ചും പരിസ്ഥിതി ദിനം വ്യത്യസ്തമായി ആഘോഷിച്ച് ലില്ലി കുട്ടികൾ

 

ചെങ്ങന്നൂർ: ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിൽ വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾ പരിസ്ഥിതി ദിനം വ്യത്യസ്തമായി ആഘോഷിച്ചു. കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകൾ ലില്ലി ക്യാമ്പസിൽ നട്ടുപിടിപ്പിച്ച കാഴ്ച ഹൃദ്യമായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ചിത്രരചനാ പ്രദർശനവും വേറിട്ട കാഴ്ചയായി.

പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഔപചാരിക ചടങ്ങ് മുൻ ചെങ്ങന്നൂർ ലയൺസ് ക്ലബ് പ്രസിഡന്റും ലില്ലിയുടെ എക്സിക്യൂട്ടീവ് ട്രസ്റ്റിയുമായ ലയൺ കെ ആർ സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. എക്സിക്യൂട്ടീവ് ട്രസ്റ്റി എസ് ഗോപിനാഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ മോളി സേവ്യർ സ്വാഗതം ആശംസിച്ചു.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സ്കൂളിന് വൃക്ഷത്തൈകളും സമ്മാനിച്ചു. തുടർന്ന് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.