12:34am 23 June 2026
NEWS
ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം
22/06/2026  05:48 AM IST
nila
 ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം

കണ്ണൂർ: വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. പുളിങ്ങോം വില്ലേജ് ഓഫീസിലെ ജീവനക്കാരിയായ കൊല്ലാട സ്വദേശി അഞ്ജു മാത്യു (30) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടെ ഉണ്ടായ ശക്തമായ മിന്നലിലാണ് അപകടമുണ്ടായത്.

വിനോദസഞ്ചാരത്തിനായി ഭർത്താവ് സോനു സെബാസ്റ്റ്യനൊപ്പം പൈതൽമലയിൽ എത്തിയതായിരുന്നു അഞ്ജു. അപകടത്തിൽ സോനുവിനും ഫോറസ്റ്റ് വാച്ചറായ അരങ്ങം സ്വദേശി സനീഷിനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അപകടസമയത്ത് പ്രദേശത്ത് കനത്ത മഴയും പ്രതികൂല കാലാവസ്ഥയും നിലനിന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായി. സംഭവത്തിന് ശേഷം ഏകദേശം രണ്ട് മണിക്കൂർ വൈകിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞത്.

അഞ്ജുവിനെയും സോനുവിനെയും കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ജുവിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ സനീഷ് ആലക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img