
ലൈറ്റ് ടു ലൈഫ് മൈത്രി അവാർഡ് പി രാമചന്ദ്രന് കത്തോലിക്കാ ബാവ മാർത്തോമാ മാത്യൂസ് തൃതീയൻ സമ്മാനിക്കുന്നു. സിസിസി ചെയർമാൻ ഡോ. പി മുഹമ്മദാലി (ഗൾഫാർ), ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, മുൻ കേന്ദ്രമന്ത്രി പ്രൊഫ. പി ജെ കുര്യൻ, മാത്യു ടി തോമസ് എം എൽ എ തുടങ്ങിയവർ സമീപം.
കൊച്ചി: മതസൗഹാർദ്ദവും മാനവ മൈത്രിയും പ്രോത്സാഹിപ്പിക്കുന്നവർക്കായി തിരുവല്ല ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോറിയ ന്യൂസും ലൈറ്റ് ടു ലൈഫ് ചാരിറ്റബിൾ ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ലൈറ്റ് ടു ലൈഫ് മൈത്രി അവാർഡിന് കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോഓപ്പറേഷൻ (സിസിസി)ജനറൽ സെക്രട്ടറി പി രാമചന്ദ്രൻ അർഹനായി. എറണാകുളം കരയോഗം ജനറൽ സെക്രട്ടറിയാണ് രാമചന്ദ്രൻ.കത്തോലിക്കാ ബാവ മാർത്തോമാ മാത്യൂസ് തൃതീയൻ അവാർഡ് സമ്മാനിച്ചു. ചടങ്ങിൽ സിസിസി ചെയർമാൻ ഡോ. പി മുഹമ്മദാലി (ഗൾഫാർ), ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, മുൻ കേന്ദ്രമന്ത്രി പ്രൊഫ. പി ജെ കുര്യൻ, മാത്യു ടി തോമസ് എം എൽ എ തുടങ്ങിയവർ പങ്കെടുത്തു.
Photo Courtesy - Google








