06:55am 11 November 2026
NEWS
ജീവിതശൈലി രോഗ നിർണയ ക്യാമ്പും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു
20/06/2025  02:52 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ജീവിതശൈലി രോഗ നിർണയ  ക്യാമ്പും ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു
HIGHLIGHTS

ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ്  പദ്ധതിയുടെ ആഭിമുഖ്യത്തിൽ  ലോറി  തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി തോപ്പുംപടിയിൽ  സംഘടിപ്പിച്ച  ജീവിതശൈലി ,വൃക്ക, ഹൃദ്രോഗ നിർണ്ണയവും , ആരോഗ്യ പരിശോധന  ക്യാമ്പും  കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ് കൊച്ചി  ടെർമിനൽ മാനേജർ കെ സുബ്ബറായിഡു ഉദ്‌ഘാടനം ചെയ്യുന്നു.

കൊച്ചി :  ലിസ് ഇന്ത്യ സുരക്ഷ ട്രക്കേഴ്സ്  പദ്ധതിയുടെ ആഭിമുഖ്യത്തിൽ  കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് , മുത്തൂറ്റ്  സ്നേഹാശ്രയയുടെയും കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും   സഹകരണത്തോടെ ലോറി  തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കുമായി തോപ്പുംപടിയിൽ  ജീവിതശൈലി ,വൃക്ക, ഹൃദ്രോഗ നിർണ്ണയവും , ആരോഗ്യ പരിശോധന  ക്യാമ്പും  സംഘടിപ്പിച്ചു, കൊങ്കൺ സ്റ്റോറേജ് സിസ്റ്റംസ് കൊച്ചി  ടെർമിനൽ മാനേജർ കെ സുബ്ബറായിഡു ഉദ്‌ഘാടനം ചെയ്തു. ഹെൽത്ത് എഡ്യൂക്കേറ്റർ സത്യൻ ശക്തിമണി അധ്യക്ഷത വഹിച്ചു. സ്നേഹാശ്രയ കോർഡിനേറ്റർ അയ്യപ്പൻ ഡി , അഖിൽ വി നായർ, ശ്യാം കൃഷ്ണ, കെ ഗോപാലകൃഷ്ണൻ, ത്യാഗരാജൻ, ഗോപകുമാർ ജി കുറുപ്പ്, ആൻസൺ ബാബു എന്നിവർ സംസാരിച്ചു. ലിസ് ഇന്ത്യ കൗൺസിലർ അശ്വതി ടി എം ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു . ദൃശ്യ ദിവാകരൻ, തങ്കം രാജഗോപാൽ  എന്നിവർ  ക്യാമ്പിന് നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img