01:49am 15 September 2026
NEWS
ഗവ. സൈബർ പാർക്കിൽ ജീവൻരക്ഷാ പരിശീലനവും പോഷകാഹാര ബോധവൽക്കരണ പരിപാടിയും
11/09/2026  07:02 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗവ. സൈബർ പാർക്കിൽ ജീവൻരക്ഷാ പരിശീലനവും പോഷകാഹാര ബോധവൽക്കരണ പരിപാടിയും
HIGHLIGHTS

ഗവ. സൈബർ പാർക്കും മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററും സംയുക്തമായി സംഘടിപ്പിച്ച ജീവൻരക്ഷാ പരിശീലന-പോഷകാഹാര ബോധവൽക്കരണ സെഷനില്‍ എം ഐ സി സി എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ഡോ. ഡേവിസ് എ.ഡിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം ക്ലാസെടുക്കുന്നു

കോഴിക്കോട്: ഗവ. സൈബർ പാർക്കും മെട്രോമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററും സംയുക്തമായി ഐ.ടി ജീവനക്കാർക്കായി ജീവൻരക്ഷാ പരിശീലനവും പോഷകാഹാര ബോധവൽക്കരണ സെഷനും സംഘടിപ്പിച്ചു. ഗവ. സൈബർ പാർക്കിൽ നടന്ന പരിപാടിയിൽ വിവിധ ഐ.ടി കമ്പനികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

തൊഴിലിടങ്ങളിലും നിത്യജീവിതത്തിലും ഉണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന പ്രഥമശുശ്രൂഷാ രീതികൾ, സി.പി.ആർ , എ.ഇ.ഡി ഉപകരണങ്ങളുടെ ശരിയായ ഉപയോഗം, തൊഴിലിട സുരക്ഷ എന്നിവയിൽ ജീവനക്കാർക്ക്  പരിശീലനം നൽകി. അതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമായി പിന്തുടരേണ്ട പോഷകാഹാര രീതികളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.

സൈബർ പാർക്ക് എച്ച് ആർ ആൻഡ് മാർക്കറ്റിംഗ് മാനേജർ അനുശ്രീ സ്വാഗതം പറഞ്ഞ പരിപാടിയിൽ എം ഐ സി സി എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ഡോ. ഡേവിസ് എ.ഡിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പരിശീലന സെഷനുകൾ നയിച്ചത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ജീവനക്കാരെ പ്രാപ്തരാക്കുന്നതിനും ആരോഗ്യ അവബോധം വളർത്തുന്നതിനുമായി സംഘടിപ്പിച്ച പരിപാടി ഏറെ വിജ്ഞാനപ്രദമായി

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img