09:36pm 12 November 2026
NEWS
ലെഫ്റ്റനന്റ് ജനറല്‍ സന്ദീപ് ജെയിന്‍
കരസേന ദക്ഷിണ കമാന്‍ഡ് മേധാവി


02/04/2026  11:56 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ലെഫ്റ്റനന്റ് ജനറല്‍ സന്ദീപ് ജെയിന്‍ കരസേന ദക്ഷിണ കമാന്‍ഡ് മേധാവി

 

കൊച്ചി: കരസേനയുടെ ദക്ഷിണ കമാന്‍ഡ് ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫായി ലെഫ്റ്റനന്റ് ജനറല്‍ സന്ദീപ് ജെയിന്‍ ചുമതലയേറ്റു. കരസേന ഉപമേധാവിയായി ചുമതലയേറ്റ ലെഫ്റ്റനന്റ് ജനറല്‍ ധീരജ് സേത്തിന്റെ പിന്‍ഗാമിയായാണ് നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ സന്ദീപ് ജെയിന്‍ പുനെയിലെ ദക്ഷിണ കമാന്‍ഡ് ആസ്ഥാനത്ത് നിയമിതനായത്.

നാഷണല്‍ ഡിഫന്‍സ് അക്കാഡമിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് ലെഫ്റ്റനന്റ് ജനറല്‍ സന്ദീപ് ജെയിന്‍. 1988 ജൂണില്‍ കരസേനയിലെ മഹര്‍ റെജിമെന്റില്‍ ഓഫീസറായി കമ്മീഷന്‍ ചെയ്യപ്പെട്ടു.'കേണല്‍ ഒഫ് മഹര്‍ റെജിമെന്റ് ' പദവി കരസ്ഥമാക്കിയിരുന്നു. സെമി-ഡെവലപ്ഡ് ടെറൈന്‍സിലെ ഇന്‍ഫന്‍ട്രി ബറ്റാലിയനിലും ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭാ മിഷനിലും സ്‌ട്രൈക്ക് കോര്‍പ്‌സിലെ ഇന്‍ഫന്‍ട്രി ബ്രിഗേഡിലും കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഫോഴ്സിലും വടക്കന്‍ കമാന്‍ഡില്‍ പിവറ്റ് കോര്‍പ്‌സിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതി വിശിഷ്ട സേവാ മെഡലും സേനാ മെഡലും ലഭിച്ചിട്ടുള്ള ലെഫ്റ്റനന്റ് ജനറല്‍ സന്ദീപ് ജെയിന്‍ നിയന്ത്രണ രേഖയിലും വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും കലാപ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഓപ്പറേഷന്‍ പവനില്‍ പങ്കെടുത്തു. ആര്‍മി വാര്‍ കോളേജിലെ ഹയര്‍ കമാന്‍ഡ് കോഴ്സും കെനിയയിലെ നാഷണല്‍ ഡിഫന്‍സ് കോഴ്സും വിജയിച്ചയാളാണ്. ദക്ഷിണ കമാന്‍ഡ് ആസ്ഥാനത്ത് ചീഫ് ഓഫ് സ്റ്റാഫായിരുന്ന ശേഷമാണ് കമാന്‍ഡിംഗ്-ഇന്‍-ചീഫാകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img