NEWS
സംസ്ഥാനത്ത് നായകളെ വളർത്താൻ ലൈസൻസ് നിർബന്ധമാക്കും
21/12/2025 06:21 AM IST
nila

തിരുവനന്തപുരം: കേരളത്തിൽ വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നത് തടയാൻ നിയമങ്ങൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് നായ വളർത്തലിന് ലൈസൻസ് നിർബന്ധമാക്കും. ഒരു വീട്ടിൽ പരമാവധി രണ്ടുനായകളെ ലൈസൻസോടെ വളർത്താനാകും. ഇതിലധികം നായകളുണ്ടെങ്കിൽ ബ്രീഡേഴ്സ് ലൈസൻസ് വേണം.
ലൈസൻസ് ലഭിക്കാൻ നായകൾക്ക് കൃത്യമായ വാക്സിനേഷനും വന്ധ്യംകരണവും നിർബന്ധമാക്കും. കൂടാതെ മൈക്രോചിപ്പ് ഘടിപ്പിച്ച നായകളെ മാത്രമേ വളർത്താൻ അനുവദിക്കൂ. നായയുടെയും ഉടമയുടെയും വിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാബേസുമായി ബന്ധിപ്പിക്കും.
പഞ്ചായത്ത്–നഗരപാലിക നിയമങ്ങൾ ഭേദഗതി ചെയ്യാൻ തദ്ദേശഭരണ വകുപ്പിനോട് സംസ്ഥാന ജന്തുക്ഷേമ ബോർഡ് ശുപാർശ ചെയ്യും. ലൈസൻസ് കെ-സ്മാർട്ട് ആപ്പിലൂടെ ലഭ്യമാക്കാനും തീരുമാനം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











