NEWS
രാജഗിരിയിൽ ലൈബ്രറി റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർ .എഫ് .ഐ .ഡി) സംവിധാനം ഉദ്ഘാടനം നടത്തി
11/11/2025 02:57 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കളമശ്ശേരി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ ഫാ. മോസസ് ലൈബ്രറിയുടെ പുതിയ ആർ. എഫ് .ഐ .ഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) സംവിധാനം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടറും ലൈബ്രറി വാർഡനുമായ റവ. ഡോ. ഫാ. ഷിന്റോ ജോസഫ് സിഎംഐ ആശീർവാദ കർമം നിർവ്വഹിച്ചു.പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഫാ. സാജു എംഡി സിഎംഐ സ്വിച്ച് ഓൺ നിർവഹിച്ചു ഉദ്ഘാടനം ചെയ്തു.ലൈബ്രേറിയൻ ഡോ.വിജേഷ് പി.വി ,ഡോ .ജോഷി ജോർജ് ,ഡോ .സി .ടി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.റൂസ പദ്ധതി വഴി ആണ് ലൈബ്രറിയിൽ ആർ .എഫ് .ഐ .ഡി സംവിധാനം ലഭ്യമാക്കിയത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.







