12:01am 11 November 2026
NEWS
റീട്ടെയിൽ വളർച്ചാ മുന്നേറ്റത്തിന് ലിബാസ് കൊച്ചിയിൽ പുതിയ സ്റ്റോർ ആരംഭിച്ചു
21/08/2025  09:30 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
റീട്ടെയിൽ വളർച്ചാ മുന്നേറ്റത്തിന് ലിബാസ് കൊച്ചിയിൽ പുതിയ സ്റ്റോർ ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ മുൻനിര അൾട്രാ ഫാസ്റ്റ് ഫാഷൻ ബ്രാൻഡായ ലിബാസ് കൊച്ചി എം.ജി. റോഡിൽ പുതിയ സ്റ്റോർ ആരംഭിച്ചു. ഇന്ത്യയിൽ തങ്ങളുടെ റീട്ടെയിൽ ശൃംഖല വ്യാപിക്കാനും 2025 അവസാനത്തോടെ 50 ൽ അധികം സ്റ്റോറുകൾ ആരംഭിക്കാനുമാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. ഓഫ്‌ലൈൻ വിപണിയിലേക്കുള്ള ബ്രാൻഡിന്‍റെ മുന്നേറ്റത്തിനുള്ള സുപ്രധാന ചുവടുവയ്പ്പാണിത്. 

നല്ല ഗുണനിലവാരം, താങ്ങാനാവുന്ന വില, ട്രെൻഡ് അധിഷ്ഠിത ഡിസൈനുകൾ എന്നിവ സംയോജിപ്പിച്ച്, വൈവിധ്യമാർന്ന സമകാലിക, ഫ്യൂഷൻ വസ്ത്ര ശ്രേണിയിലുള്ള വസ്ത്രങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന ഇന്ത്യൻ അൾട്രാ-ഫാസ്റ്റ് ഫാഷൻ ബ്രാൻഡാണ് ലിബാസ്.

ഡിസൈൻ മുതൽ സോഴ്‌സിംഗും, ഉപഭോക്തൃ അനുഭവവും വരെ, ലിബാസ് എല്ലായ്പ്പോഴും അതിന്‍റെ കാതലായ തത്ത്വചിന്തയായ  "ഇന്ത്യയിൽ നിർമ്മിച്ചത്. ഇന്ത്യയ്ക്കായി നിർമ്മിച്ചത്" എന്നതിൽ അടിയുറച്ചുനിൽക്കുന്നു. വരാനിരിക്കുന്ന സ്റ്റോർ ലോഞ്ചുകൾ വ്യത്യസ്ത  ഭൂമിശാസ്ത്ര മേഖലകളിലുടനീളമുള്ള ആധുനിക ഇന്ത്യൻ സ്ത്രീകളുടെ വൈവിധ്യം, വ്യക്തിത്വം, അഭിലാഷങ്ങൾ എന്നിവ ആഘോഷിച്ചുകൊണ്ടുള്ള ഈ വിശ്വാസത്തിന്‍റെ ഒരു വിപുലീകരണമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img