02:04am 11 November 2026
NEWS
എൽജി സോഫ്റ്റ് ഇന്ത്യ കുസാറ്റിൽ സ്മാർട്ട് ഹോം ടെക്നോളജി റിസർച്ച് ലാബ് സ്ഥാപിക്കാൻ ധാരണയായി
30/08/2025  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എൽജി സോഫ്റ്റ് ഇന്ത്യ കുസാറ്റിൽ സ്മാർട്ട് ഹോം ടെക്നോളജി റിസർച്ച് ലാബ് സ്ഥാപിക്കാൻ ധാരണയായി

കൊച്ചി: ബാംഗ്ലൂരിലെ എൽജി സോഫ്റ്റ് ഇന്ത്യയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും (കുസാറ്റ്) ചേർന്ന് സർവകലാശാല ക്യാമ്പസിൽ സ്മാർട്ട് ഹോം കണക്റ്റിവിറ്റി റിസർച്ച് ലാബ് സ്ഥാപിക്കുന്നതിന് കരാർ ഒപ്പുവച്ചു. അതിവേഗം വളരുന്ന സ്മാർട്ട് ഹോം മേഖല നേരിടുന്ന പ്രധാന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്നതാണ് ഈ സംയുക്ത സംരംഭത്തിന്റെ ലക്ഷ്യം.
സ്മാർട്ട് ഹോം പ്രവർത്തനത്തിലെ വിവിധ Internet of Things (IoT) ഉപകരണങ്ങൾ തമ്മിലുള്ള തടസ്സരഹിതമായ ആശയവിനിമയം സാധ്യമാക്കുന്നതിനായി ആവശ്യമായ പ്രോട്ടോക്കോളുകൾ വികസിപ്പിക്കുക, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മെഷീൻ ലേണിംഗ് (ML) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വീടുകളിലെ ദിനചര്യകൾ ക്രമീകരിക്കുകയും ചെയുക എന്നതാണ് മറ്റ് പ്രധാന ലക്ഷ്യങ്ങൾ. ഇത്തരം ഉൽപ്പന്നങ്ങളുടെ വികസനത്തിലും നവീകരണത്തിലും പരിചയസമ്പത്തുള്ള എൽജി സോഫ്റ്റ് ഇന്ത്യയും, കുസാറ്റിന്റെ ഗവേഷണ-അക്കാദമിക ശക്തിയും ഒന്നുചേരുന്നത് വലിയ മുന്നേറ്റമായിരിക്കും. "മൂന്ന് വർഷത്തേക്ക് ഒരു കോടി രൂപയുടെ ഫണ്ടിംഗ് ലഭ്യമാകുന്നതിലൂടെ കുസാറ്റിന് മികച്ച ലാബ് സ്ഥാപിക്കാനും ഗവേഷണ സൗകര്യങ്ങൾ ഉറപ്പാക്കാനും കഴിയും", കുസാറ്റ് കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രൊഫസറും സെന്റർ ഫോർ ഇൻഫർമേഷൻ റിസോഴ്സ് മാനേജ്മെന്റ് ഡയറക്ടറുമായ പ്രൊഫ. സാന്തോഷ് കുമാർ ജി. അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img