
ദോഹ: ഖത്തറിലെ പ്രമുഖ കൺസ്യൂമർ ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ ജംബോ ഇലക്ട്രോണിക്സ്, ലുസൈലിലെ പ്ലേസ് വെൻഡോം മാളിൽ (Place Vendôme Mall) പുതിയ ഷോറൂം തുറന്നു. മാളിന്റെ ഒന്നാം നിലയിലുള്ള (Shop #132) ഈ പുതിയ ഷോറൂം ജംബോ ഇലക്ട്രോണിക്സ്വൈസ് ചെയർമാൻ & മാനേജിംഗ് ഡയറക്ടർ
സാജിദ് സുലൈമാൻഉത്ഘാടനം ചെയ്തു.പ്രീമിയം റീട്ടെയിൽ മേഖലയിലെ ഞങ്ങളുടെ നിക്ഷേപത്തിന്റെ പ്രതിഫലനമാണ് ഈ പുതിയ ഷോപ്പ്. എൽജിയുടെ ലോകോത്തര നൂതന സാങ്കേതികവിദ്യകൾ ഖത്തറിലെ ഉപഭോക്താക്കൾക്ക് കൂടുതൽ അടുത്തറിയാൻ ഇത് അവസരമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അത്യാധുനിക ടെലിവിഷനുകൾ, ഹോം അപ്ലയൻസസ്, എയർ കണ്ടീഷനിംഗ് സൊല്യൂഷനുകൾ, ഐടി ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ കഴിയുന്ന (Immersive experience) രീതിയിലാണ് ഷോപ്പിന്റെ ക്രമീകരണം.
ആധുനിക ഷോപ്പിംഗിന്റെ മുഖമുദ്രയായ പ്ലേസ് വെൻഡോമിൽ എൽജി ബ്രാൻഡ് ഷോപ്പ് ആരംഭിക്കുന്നത് ഞങ്ങളുടെ വളർച്ചാ പദ്ധതിയുടെ ഭാഗമാണ്. ഡിജിറ്റൽ സംവിധാനങ്ങളുടെയും മികച്ച ആഫ്റ്റർ സെയിൽസ് സർവീസിന്റെയും പിന്തുണയോടെ മികച്ച ഉപഭോക്തൃ അനുഭവം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ജംബോ ഇലക്ട്രോണിക്സ്ഡയറക്ടർ & സി.ഇ.ഒ .സി.വി. റാപ്പായിപറഞ്ഞു.ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക പ്രമോഷനുകളും തത്സമയ പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. ലുസൈലിലെ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സാങ്കേതിക ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ പ്ലേസ് വെൻഡോമിലെ പുതിയ എൽജി ഷോറൂം മികച്ചഅനുഭവമാകും











