07:03am 13 November 2026
NEWS
പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരത്തിൽ എൽജി (എച്ച് വി എ സി) സജ്ജീകരിച്ചു.
06/04/2026  03:47 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരത്തിൽ    എൽജി (എച്ച് വി എ സി)                  സജ്ജീകരിച്ചു.

 

കൊച്ചി:  പുതുതായി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിയുടെ ഓഫീസ് കെട്ടിടമായ സേവാ തീർത്ഥിൽ എൽജി ഇലക്ട്രോണിക്സിൻറെ ഹീറ്റിംഗ്, വെന്റിലേഷൻ, എയർ കണ്ടീഷനിംഗ് (എച്ച് വി എ സി) സൊല്യൂഷനുകൾ സജ്ജീകരിച്ചു.

113 ഔട്ട് ഡോർ യൂണിറ്റുകൾ ഉൾപ്പെടുന്ന 1,590 ഹോഴ്സ് പവർ ശേഷിയുള്ള ഒരു വേരിയബിൾ റഫ്രിജറൻറ് ഫ്ലോ (വിആർഎഫ്) എയർ കണ്ടീഷനിംഗ് സിസ്റ്റമാണിത്. കമ്പനിയുടെ പൂനെ നിർമ്മാണ കേന്ദ്രത്തിൽ നിന്നാണ് ഈ സംവിധാനം വിതരണം ചെയ്തത്. ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വിആർഎഫ് സംവിധാനങ്ങൾ ആഭ്യന്തര ഉല്പന്ന പരിശോധനാ മാനദണ്ഡങ്ങൾ അനുസരിച്ച് 39 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ പോലും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കാനാകും വിധത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നതിനാൽ ഏത് കഠിനമായ കാലാവസ്ഥയിലും മികച്ച പ്രകടനം ഉറപ്പാക്കുന്നു. കൂടാതെ, എസി സ്മാർട്ട് 5 ഇൻറലിജൻറ് കൺട്രോൾ പ്ലാറ്റ്ഫോം ഉൾപ്പെടുത്തിയതിലൂടെ തത്സമയ നിരീക്ഷണവും കേന്ദ്രീകൃത നിയന്ത്രണവും സാധ്യമാകും. പ്രധാനമന്ത്രിയുടെ ഓഫീസ് മന്ദിരമായ സേവാ തീർത്ഥിന് വിആർഎഫ് സംസംഭാവന നൽകനായതിൽ അഭിമാനിക്കുന്നുവെന്നും കമ്പനി മാനേജിംഗ് ഡയറക്ടറും ചീഫ് സെയിൽസ് ആൻറ് മാർക്കറ്റിംഗ് ഓഫീസറുമായ ഹോങ് ജു ജിയോൺ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img