10:41am 12 November 2026
NEWS
ലെക്സസ് വാഹനങ്ങൾ ഖത്തറിൽ തിരിച്ചുവിളിക്കുന്നു; ഇന്ധന പമ്പിലെ തകരാർ മൂലം നടപടി
11/05/2026  02:06 PM IST
nila
ലെക്സസ് വാഹനങ്ങൾ ഖത്തറിൽ തിരിച്ചുവിളിക്കുന്നു; ഇന്ധന പമ്പിലെ തകരാർ മൂലം നടപടി

 

 

​ദോഹ: പ്രമുഖ വാഹന ബ്രാൻഡായ ലെക്സസിന്റെ (Lexus) ചില മോഡലുകൾ ഖത്തറിൽ തിരിച്ചുവിളിക്കുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ലെക്സസ് വാഹനങ്ങളുടെ ഖത്തറിലെ അംഗീകൃത ഡീലറായ അബ്ദുൽഗനി മോട്ടോഴ്സുമായി സഹകരിച്ചാണ് ഈ നടപടി.ലെക്സസ് RC F: 2015 നും 2020 നുംഇടയിലും 2016 നും 2019 നും ഇടയിൽ നിർമ്മിച്ചവയാണ് തിരിച്ചു വിളിക്കുന്നത്.ഈ വാഹനങ്ങളിലെ ലോ-പ്രഷർ ഫ്യൂവൽ പമ്പിലെ (Low-pressure fuel pump) സാധ്യമായ തകരാറാണ് തിരിച്ചുവിളിക്കലിന് കാരണമായിരിക്കുന്നത്. ഈ തകരാർ മൂലം താഴെ പറയുന്ന പ്രശ്നങ്ങൾ ഉണ്ടായേക്കാവുന്നതാണ് 
തിരിച്ചുവിളിക്കാനുള്ള കാരണം.ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മന്ത്രാലയം നടത്തുന്ന നിരന്തരമായ നിരീക്ഷണത്തിന്റെയും ഏകോപനത്തിന്റെയും ഭാഗമായാണ് ഈ നടപടി. തകരാറുകൾ പരിഹരിക്കുന്നതിനായി ബന്ധപ്പെട്ട വാഹന ഉടമകളെ അബ്ദുൽഗനി മോട്ടോഴ്സ് നേരിട്ട് ബന്ധപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img