01:19am 29 October 2026
NEWS
തൗഹീദിലൂടെ വിശുദ്ധി നേടാൻ നാം തയ്യാറാവുക: ഉമർ ഫൈസി
08/06/2025  10:50 AM IST
nila
തൗഹീദിലൂടെ വിശുദ്ധി നേടാൻ നാം തയ്യാറാവുക: ഉമർ ഫൈസി

ദോഹ: ഇസ്‌ലാമിക വിശ്വാസത്തിൻ്റെ അടിത്തറയായ തൗഹീദിനെ ജീവിതത്തിൻ്റെ നിഖില മേഖലകളിലും കൃത്യമായ പ്രതിഷ്ഠിച്ച് ജീവിത വിജയം നേടാൻ വിശ്വാസികൾക്ക് ബലി പെരുന്നാൾ  പ്രചോദനമാവണമെന്ന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പറഞ്ഞു.
അൽസദ്ദ് സ്റ്റേഡിയത്തിൽ ഈദ്ഗാഹ് ഖുത്വുബയുടെ മലയാള പരിഭാഷ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിതത്തിൽ തിന്മകൾ ഉണ്ടാവാതിരിക്കാൻ നമ്മുടെ ഹൃദയാന്തരാളങ്ങളിൽ തൗഹീദിൻ്റെ വെളിച്ചം നിലനിർത്താനുള്ള മുഹൂർത്തമാണ് ഈ ബലിപെരുന്നാളിലൂടെ നൽകിയിരിക്കുന്നതെന്ന് നാം മനസിലാക്കണം. നിരന്തരമായ തക്ബീറിലൂടെ നാം പ്രഖ്യാപിക്കുന്നതും അതാണ്
ഒരു തെറ്റ് കണ്ടാൽ നിങ്ങളുടെ കൈ കൊണ്ട് തടുക്കുക, നാവ് കൊണ്ട് തടയാൻ കഴിയുമെങ്കിൽ തടയുക, അതിനും സാധ്യമല്ല എങ്കിൽ നിങ്ങളുടെ ഹൃദയം കൊണ്ട് വെറുക്കുക എന്ന് മുഹമ്മദ് നബി പഠിപ്പിച്ചത് ജീവിതത്തിൽ പാലിക്കാൻ നമുക്ക് സാധിക്കണം. ഇതിലൂടെ സമൂഹത്തിലും നന്മയുടെ വെളിച്ചം എത്തിക്കാൻ നമുക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൽസദ്ദ് സ്റ്റേഡിയത്തിൽനടന്ന ഈദ്ഗാഹിന് ശേഷം നടന്ന ഖുത്വുബയുടെമലയാള പരിഭാഷ കേൾക്കാൻ മലയാളി സമൂഹത്തിലെ നിരവിധി പേരാണ് സാക്ഷ്യം വഹിച്ചത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img