
കൊച്ചി: വയനാട് വിഷയത്തിൽ പാർലമെൻറിൽ പ്രിയങ്കാ ഗാന്ധി നടത്തിയ പ്രസംഗം കേൾക്കാൻ സി പി എമ്മിന് ആളില്ലാത്തത് കൊണ്ടാവും സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ വസ്തുതാ വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നതെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്. പ്രിയങ്കാ ഗാന്ധിയോട് ജനങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹം ജനാധിപത്യത്തോടുള്ള കൂറ് കൂടിയാണ്. അല്ലാതെ അടിമ ബോധമല്ല.ആർക്ക് ആരോടാണ് അടിമ ബോധമെന്ന് സ്വയം ചിന്തിച്ചാൽ മതി. അത്തരം പ്രയോഗങ്ങൾ കേരളത്തിലെ ജനങ്ങളുടെ തലയിലിടണ്ട. സ്ത്രീകളെ അപമാനിക്കുന്നത് സി പി എം നേതാക്കളുടെ ശൈലിയാണ്. ഇത് ജനം വിലയിരുത്തും.
സ്നേഹത്തെക്കുറിച്ചും മനുഷ്യബന്ധത്തെക്കുറിച്ചും സി പി എമ്മിനോട് പറഞ്ഞിട്ടെന്ത് കാര്യമെന്നും ഷിയാസ് ചോദിച്ചു. പ്രിയങ്കാ ഗാന്ധിയെ കുറിച്ച് സി എൻ മോഹനൻ നടത്തിയ തരം താണ പരാമർശം ജനങ്ങൾ വിലയിരുത്തട്ടെയെന്നും ഷിയാസ് പറഞ്ഞു
Photo Courtesy - Google











