
അയ്യപ്പന്റെ സ്വർണ്ണം കടത്തിയത് ആരാണെങ്കിലും അവരുടെ പേരിൽ നിയമപരമായ നടപടി ഉണ്ടാകണം. നിയമം എല്ലാവർക്കും ഒരുപോലെയാണ്. ആരും നിയമത്തിന് അതീതരല്ല. അപ്പോൾ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. ഇതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ നമ്മുടെ കയ്യിൽ ലഭ്യമല്ല. അതുകൊണ്ട് അതിനെപ്പറ്റി കൂടുതൽ പ്രതികരിക്കാൻ നിവർത്തിയില്ല. പക്ഷേ ഒരു കാര്യം വളരെ വ്യക്തമാണ്, ഇനിയും ഇതിനേക്കാൾ വലിയ വമ്പൻ സ്രാവുകൾ പിടിക്കപ്പെടേണ്ടതായിട്ടുണ്ട്, അവർ ഒന്നും രക്ഷപ്പെടാൻ പോകുന്നില്ല.
ശബരിമല അയ്യപ്പന്റെ സ്വർണ്ണം കവർന്നവർ ആരാണെങ്കിലും അവരെയെല്ലാം നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം എന്ന് തന്നെയാണ് ഞങ്ങളുടെ നിലപാട്. എല്ലാവർക്കും നിയമം ഒരുപോലെയാണ്.
സി പി എമ്മിന്റെ മൂന്നു ഉന്നത നേതാക്കന്മാർ ജയിലിൽ കിടക്കുകയാണല്ലോ അപ്പോഴാണ് സി പി എം ന്റെ കൈകൾ ശുദ്ധമാണെന്ന് ഇടതു മുന്നണി കൺവീനർ പറയുന്നത്. ടി പി രാമകൃഷ്ണൻ ഒക്കെ ഏതു ലോകത്താണ് ജീവിക്കുന്നത് എന്നും ചെന്നിത്തല ചോദിച്ചു.
Photo Courtesy - Google











