10:35am 13 November 2026
NEWS
മാറ്റം തുടങ്ങാം വികസിത കേരളം മോദിക്കൊപ്പം എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊച്ചിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
09/03/2026  08:31 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാറ്റം തുടങ്ങാം വികസിത കേരളം മോദിക്കൊപ്പം എൻഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊച്ചിയിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.

എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രവർത്തന ക്യാമ്പയിൻ്റെ ഔപചാരികമായ തിരഞ്ഞെടുപ്പ് സമ്മേളനം മാർച്ച് 11 ബുധനാഴ്ച കലൂർ സ്റ്റേഡിയത്തിൽ ആദരണീയനായ ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ബിജെപി, ബിഡിജെഎസ് , ട്വൻറി 20 അടക്കം 12 ഓളം'ഘടകകക്ഷികളിൽ നിന്നായി അരലക്ഷത്തോളം  എൻ ഡി എ പ്രവർത്തകർ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എസ് സുരേഷ് പറഞ്ഞു. മധ്യകേരളത്തിൽ പ്രത്യേകിച്ച് എറണാകുളത്ത് എൻഡിഎ സമ്മേളനം വെച്ചതിന്റെ ഉണർവ് കേരളം മുഴുവൻ ലഭിക്കുമെന്ന് ശ്രീ എസ് സുരേഷ് പറഞ്ഞു. "മാറ്റം തുടങ്ങാം - വികസിത കേരളം മോദിക്കൊപ്പം " എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. 'കേരളത്തിൽ കഴിഞ്ഞ 70 വർഷമായി നിലനിൽക്കുന്ന ഇടതുവലത് രോഗത്തെ മാറ്റി,  വികസനത്തിന്റെയും ഭാവാത്മക രാഷ്ട്രീയത്തിന്റെയും മാറ്റം അനിവാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ മുഴുവൻ ജനങ്ങളും ആ മാറ്റം ആഗ്രഹിക്കുന്നു. എല്ലാ മേഖലയിലും തകർന്നടിഞ്ഞ കേരളത്തിൽ ഒരു മോചനം ആവശ്യമാണ്. അതാണ്  " മാറ്റം തുടങ്ങാം" എന്ന മുദ്രാവാക്യത്തിലൂടെ ബിജെപി ഉദ്ദേശിക്കുന്നത്.  "വികസിത കേരളം മോദിക്കൊപ്പം " എന്നതാണ് എൻഡിഎ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ "മാറാത്തത് ഇനി മാറും" എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ മുദ്രാവാക്യം കേരളത്തിൽ പരക്കെ ചർച്ച ചെയ്യപ്പെട്ടു. കേരള ജനത അത് ഉൾക്കൊണ്ടു എന്നതിന് തെളിവാണ് തിരുവനന്തപുരം കോർപ്പറേഷനും, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും ഉൾപ്പെടെ കേരളത്തിൽ ബിജെപിക്ക് ഉണ്ടായ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചത്. "മാറാത്തത് ഇനി മാറും - കേരളം വളരും" എന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം.കേരളത്തിലെ എംഎൽഎമാർക്കെതിരെ "മതിയായി എംഎൽഎ - മാറ്റം തുടങ്ങാം" എന്നാ മുദ്രാവാക്യമുയർത്തി  വലിയ ക്യാമ്പയിൻ 140 നിയോജക മണ്ഡലങ്ങളിലും നടക്കുന്നു. നിയോജകമണ്ഡലത്തിലെ എല്ലാ മൂത്തുകളിലും ചർച്ചചെയ്ത് എംഎൽഎമാർക്ക് എതിരെ കുറ്റപത്രം തയ്യാറാക്കി ഒപ്പുശേഖരണം നടക്കുന്നു. പല  നിയോജകമണ്ഡലങ്ങളിലും അരലക്ഷത്തോളം ഒപ്പുകൾ സ്വീകരിക്കുന്നു. എംഎൽഎ മത്സരിക്കുന്നതിനു മുന്നേ തന്നെ എംഎൽഎ പരാജയപ്പെട്ടതായി ജനങ്ങൾക്ക് ബോധ്യപ്പെട്ട വിവരം എൻഡിഎ പുറത്ത് കൊണ്ടുവന്നിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എംഎൽഎ ഓഫീസിന് നേരെ എൻഡിഎ മാർച്ചുകൾ  നടക്കുകയാണ് സംസ്ഥാന സർക്കാരിന് എതിരായിട്ടും പ്രതിപക്ഷത്തിന് എതിരായിട്ടും സമരങ്ങൾ നടക്കുന്നതോടൊപ്പം അത് സ്ഥലത്തെ പ്രാദേശിക വികസനം അട്ടിമറിക്കുകയും വികസനത്തിന് ഇടങ്കോൽ ഇടുകയും ചെയ്യുന്ന എംഎൽഎമാർക്ക് എതിരെ ഉള്ള സമരം പ്രാദേശിക തലത്തിൽ നടക്കണമെന്ന തീരുമാനപ്രകാരമാണ് " മതിയായി എംഎൽഎ " ക്യാമ്പയിൻ കേരളമാകെ നടന്നു കൊണ്ടിരിക്കുന്നത്. 

"മതിയായി എംഎൽഎ " ക്യാമ്പയിന്റെ സമാപനവും വരാൻ പോകുന്ന "മാറ്റം തുടങ്ങാം വികസിത കേരളം മോദിക്കൊപ്പം " ക്യാമ്പയിന്റെ ആരംഭവുമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന എൻഡിഎ സമ്മേളനത്തിൽ നടക്കുന്നത് എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ എസ് സുരേഷ് പറഞ്ഞു.

ബിജെപി, ബിഡിജെഎസ് , ട്വൻറി 20, ജെഎസ്എസ്, നാഷണൽ ലിസ്റ്റ് കേരള കോൺഗ്രസ് , സോഷ്യലിസ്റ്റ് ജനതാദൾ, ശിവസേന, കാമരാജ് കോൺഗ്രസ്, ലോക ജനശക്തി പാർട്ടി, നാഷണൽ ലിസ്റ്റ് പീപ്പിൾസ് പാർട്ടി, നാഷണൽ ഫാർമേഴ്സ് പാർട്ടി, ജെ ആർ എസ് അടക്കമുള്ള 12 എൻഡിഎ ഘടകകക്ഷികളുടെ എറണാകുളം തൃശൂർ റവന്യൂ ജില്ലകളിൽ നന്നായി അരലക്ഷത്തോളം എൻഡിഎ പ്രവർത്തകർ ഈ തെരഞ്ഞെടുപ്പ് പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് എൻഡിഎ സംസ്ഥാന കൺവീനർ ശ്രീ എ. എൻ രാധാകൃഷ്ണൻ പറഞ്ഞു. പല പാർട്ടികളും, പല നേതാക്കളും അണികളോടൊപ്പം ഈ സമ്മേളനത്തോടെ എൻഡിഎയുടെ ഭാഗമാകുമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട്‌ കെ എസ് ഷൈജു,ബിജെപി സംസ്ഥാന ജോയിൻ ട്രഷറർ എ അനൂപ്, കെ വി എസ് ഹരിദാസ്, ട്വന്റി ട്വന്റി വൈസ് ചെയർമാൻ ഗോപകുമാർ,ബി ഡി ജെ എസ് സംസ്ഥാന സെക്രട്ടറി എ ബി ജയപ്രകാശ്, ടി പി സിന്ധു മോൾ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img