05:42pm 07 September 2026
NEWS
ഒരുമയോടെ ഒത്തുചേരാം കൂടെ ഞങ്ങളും, മാനസികാരോഗ്യ പിന്തുണ
05/11/2025  05:59 PM IST
nila
ഒരുമയോടെ ഒത്തുചേരാം കൂടെ ഞങ്ങളും, മാനസികാരോഗ്യ പിന്തുണ

ചെങ്ങന്നൂർ: ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി സ്കൂൾ കൗൺസിലർമാരുടെ നേതൃത്വത്തിൽ 'ഒരുമയോടെ ഒത്തുചേരാം കൂടെ ഞങ്ങളും 'എന്ന പേരിൽ
കലോൽസവ നഗറിൽ പ്രചരണ പരിപാടി നടത്തി.
മാനസികാരോഗ്യ പിന്തുണ ഉറപ്പുവരുത്തുകയും കൗൺസിലിങ് ന്റെ പ്രാധാന്യം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ ലഘുലേഖ വിതരണം, ലഹരി വിരുദ്ധ സിഗ്‌നച്ചർ ക്യാമ്പയിൻ, കുട്ടികളുടെ ഓർമ്മശക്തി -ഏകാഗ്രത വർധിപ്പിക്കുന്നതിനു വേണ്ട വിവിധ ആക്ടിവിറ്റികൾ, മാനസികോല്ലാസം നൽകുന്ന നിരവധി ഗെയിമുകളും, ആക്ടിവിറ്റികളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. പേരെന്റ്റിംഗ് ക്ലിനിക് ന്റെ സേവനങ്ങളെ കുറിച്ചും ബോധവൽക്കരണം നൽകി.
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള ചെങ്ങന്നൂർ ഐ സി ഡി എസ് ലെ സൈക്കോ-സോഷ്യൽ സർവീസ് കൗൺസിലർമാരാണ് പരിപാടിയ്ക്ക്  നേതൃത്വം നൽകിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.