09:36am 01 October 2026
NEWS
വാർദ്ധക്യം ധന്യമാക്കാം, ചേർത്തുപിടിക്കാം തലമുറകളെ മലങ്കര ഓർത്തഡോക്സ് സഭയിൽ വയോജന വാരം ആഘോഷിക്കുന്നു
30/09/2026  09:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വാർദ്ധക്യം ധന്യമാക്കാം, ചേർത്തുപിടിക്കാം തലമുറകളെ മലങ്കര ഓർത്തഡോക്സ് സഭയിൽ വയോജന വാരം ആഘോഷിക്കുന്നു

കോട്ടയം: അന്തർദേശീയ വയോജന ദിനത്തോടനുബന്ധിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സീനിയർ സിറ്റിസൺസ് പ്രസ്ഥാനമായ സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ ഒന്നുമുതൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന വയോജന വാരം ആചരിക്കുന്നു. ഓരോ ഭദ്രാസനങ്ങളും ഇടവക യൂണിറ്റുകളും പ്രാദേശിക സൗകര്യങ്ങൾക്കനുസരിച്ച് ഒക്ടോബർ മാസത്തിൽ വിപുലമായ പരിപാടികളോടെ വയോജന വാരം സംഘടിപ്പിക്കാൻ കേന്ദ്ര സമിതി ആഹ്വാനം ചെയ്തു. മുതിർന്ന തലമുറയുടെ ശാരീരിക-മാനസിക ഉല്ലാസവും ആരോഗ്യ സംരക്ഷണവും ലക്ഷ്യമിട്ട് വ്യത്യസ്തങ്ങളായ കർമ്മപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

കലാ-കായിക മത്സരങ്ങൾ, യോഗ പരിശീലനം, നാട്ടറിവ് സെമിനാറുകൾ, മെഡിക്കൽ ക്യാമ്പുകൾ, പുതിയ കാലഘട്ടത്തിനനുസൃതമായ സൈബർ സാക്ഷരതാ ക്ലാസുകൾ, നവമാധ്യമ വിനിയോഗ പരിശീലനം, സുഹൃദ് സംഗമങ്ങൾ, വായനാദിനാചരണം, പാചക മത്സരങ്ങൾ, ഔഷധ സസ്യ പരിചയം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ വിവിധ യൂണിറ്റുകളിൽ അരങ്ങേറും.
പരിപാടികളുടെ ഏകോപനത്തിനും വിജയത്തിനുമായി ഓരോ ഭദ്രാസനങ്ങളിലും വിപുലമായ സംഘാടക സമിതികൾ പ്രവർത്തിച്ചു വരുന്നതായി കേന്ദ്ര വൈസ് പ്രസിഡന്റ് റവ. ഫാ. സി. എ. ഐസക്, ബാഹ്യകേരള റീജിയൻ വൈസ് പ്രസിഡന്റ് ഫാ. കോശി തോമസ്, ജനറൽ സെക്രട്ടറി ഡോ. മാത്യു പി. ജോസഫ്, ട്രഷറർ ജോർജ് ടി. പോൾ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img