07:32am 05 September 2026
NEWS
പേടിക്കാതെ പറക്കാം ..
ലോകത്തെ ഏറ്റവും സുരക്ഷിതമായ 10 എയർലൈൻസുകളിൽ വിയറ്റ് ജെറ്റും

15/01/2025  12:53 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
പേടിക്കാതെ പറക്കാം .. ലോകത്തെ ഏറ്റവും സുരക്ഷിതമായ 10 എയർലൈൻസുകളിൽ  വിയറ്റ് ജെറ്റും

കൊച്ചി: നിങ്ങൾ വിയറ്റ് ജെറ്റ് എയർലൈൻസിൻ്റെ വിമാനത്തിലാണോ സഞ്ചരിക്കുന്നത്? അങ്ങനെയെങ്കിൽ ആശങ്കയില്ലാതെ സുഖമായി സഞ്ചരിക്കാം. കാരണം , രാജ്യാന്തര തലത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈൻസുകളിൽ ഒന്നാണ് വിയറ്റ് ജെറ്റ്. ലോകത്തെ എയർലൈൻ സുരക്ഷാ റേറ്റിംഗ് സംഘടനയായ 'എയർലൈൻ റേറ്റിംഗ്സി'ൻ്റെ പുതിയ റിപ്പോർട്ടിൽ ലോകത്തെ ഏറ്റവും സുരക്ഷിതമായ 10 എയർലൈൻസുകളിൽ വിയറ്റ് ജെറ്റ് വീണ്ടും ഇടം പിടിച്ചു. 
2018 മുതൽ വിയറ്റ്ജെറ്റ് ഈ പട്ടികയിലുണ്ട്. 2025 ലെ റിപ്പോർട്ട് പ്രകാരം ലോകത്തെ ചെലവ് കുറഞ്ഞ എയർലൈനുകളിൽ ഏറ്റവും സുരക്ഷിതമായവയുടെ കൂട്ടത്തിൽ ഈസി ജെറ്റ്, ഫ്രെണ്ടിയർ എയർലൈൻസ് എന്നിവയ്ക്കൊപ്പമാണ് വിയറ്റ് ജെറ്റും ഇടം നേടിയത്.
ഏഷ്യാ-പസഫിക് മേഖലയിലെ ഏറ്റവും പുതിയ എയർക്രാഫ്റ്റുകളാണ് വിയറ്റ് ജെറ്റിൻ്റേതെന്ന് എയർലൈൻ റേറ്റിംഗ്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാരോൺ പീറ്റേഴ്സൺ അഭിപ്രായപ്പെട്ടു. 2024 വർഷത്തെ വിയറ്റ് ജെറ്റിൻ്റെ സുരക്ഷാ റിക്കോർഡ് സ്ഥാപനത്തിൻ്റെ ഏറ്റവും മികച്ച നേട്ടങ്ങൾക്കുള്ള തെളിവാണെന്നും അദ്ദേഹം പറഞ്ഞു. 
സാങ്കേതിക മേൻമയിൽ 99.7% ആശ്രയിക്കാവുന്ന വിയറ്റ് ജെറ്റിൻ്റെ വിമാനങ്ങൾ ഏറ്റവും ആധുനികവും ഇന്ധനക്ഷമതയുമുള്ള എയർബസ്സുകൾ ഉൾപ്പെട്ടതാണ്. കഴിഞ്ഞ വർഷം പത്ത് പുതിയ എയർബസുകൾ കൂടി വിയറ്റ് ജെറ്റിൻ്റെ ഭാഗമായതോടെ മൊത്തം വിമാനങ്ങളുടെ എണ്ണം 115 ആയി ഉയർന്നു. 
ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസ്സോസിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്ന വിയറ്റ് ജെറ്റ് ഏവിയേഷൻ അക്കാഡമി സുരക്ഷയ്ക്ക് മുൻതൂക്കം നൽകി ഏവിയേഷൻ പ്രഫഷണൽസിന് ആവശ്യമായ പരിശീലനം നൽകുന്ന മികച്ച സ്ഥാപനമാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img